വായയുടെ ആരോഗ്യം ഒരാളുടെ വ്യക്തിശുചിത്വത്തിന്റെ ലക്ഷണമാണ്. മറ്റു ശരീരഭാഗങ്ങളെപ്പോലെ വായ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ബാക്ടീരിയകളുടെ പ്രധാന കേന്ദ്രവും ദഹന-ശ്വസന വ്യവസ്ഥകളിലേക്കുള്ള പ്രവേശന കവാടവുമാണ് വായ. എന്നാൽ വായയുടെ ആരോഗ്യം എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. ഏത് ബ്രഷ് ഉപയോഗിക്കണം, നാവ് എങ്ങനെ ക്ലീൻ ചെയ്യണം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം നമുക്ക് ലഭിക്കാറില്ല. അതിനാൽ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് വായ സംബന്ധമായ രോഗങ്ങൾ. ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാനുളള ഉൽപന്നങ്ങൾ സ്വന്തമാക്കാൻ വലിയ വിലയാണെന്ന ചിന്തയിലാണോ നിങ്ങൾ? എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത. ആമസോണിൽ ഡെയ്‌ലി ഡീലിലുടെ. വൻ വിലക്കിഴിവിൽ വാങ്ങാം.
ഫ്ലോസ്
ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പല്ലിനിടയിൽ ആഹാരപദാർത്ഥങ്ങൾ തങ്ങിനിൽക്കുന്നത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യമല്ലേ? പല്ലുകൾക്കിടയിലുള്ള പ്ലാക്കും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യാനും മോണരോഗങ്ങളും പല്ലിലെ ക്ഷയവും തടയാനും സഹായിക്കുന്ന ഒന്നാണ് ഫ്ലോക്സ്. ടൂത്ത് ബ്രഷിന് കഴിയാത്ത സ്ഥലങ്ങളിൽ എത്തുകയും മോണരോഗവും വായ്നാറ്റവും കുറയ്ക്കാൻ ഫ്ലോക്സ് ഉപയോഗംകൊണ്ട് സാധിക്കും. മാക്രോ മോളിക്യൂൾ ടൂത്ത് ഫ്ലോസ് നിങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്. ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 50 എണ്ണമുളള പാക്കിന് വെറും 129 മാത്രമേയുള്ളൂ
ഇലക്ട്രിക് ടൂത്ത് ബ്രഷ്
ദിവസവും രണ്ടുതവണ, രണ്ടോ മൂന്നോ മിനിറ്റ് നേരം പല്ല് തേക്കേണ്ടതുണ്ട്. മോണയുടെ അടിഭാഗത്ത് നിന്ന് തുടങ്ങി മുകളിലേക്ക് എന്ന രീതിയിൽ വേണം തേക്കാൻ. ഇതിനായി ഏറ്റവും അനുയോജ്യമായതാണ് ഇലക്ട്രിക് ടൂത്ത് ബ്രഷ്. സാധാരണ മാനുവൽ ടൂത്ത് ബ്രഷിനെ അപേക്ഷിച്ച് 100% വരെ അധികം പ്ലാക്ക് ഫലപ്രദമായി നീക്കം ചെയ്യുന്നതിനൊപ്പം മോണകൾക്ക് മൃദുവായ സ്പർശം നൽകുന്ന ‘ക്രിസ്-ക്രോസ്’ (crisscross) ബ്രിസ്റ്റിലുകളാണ് ഓറൽ ബി (Oral-B) ഇലക്ട്രിക് ടൂത്ത് ബ്രഷിലുള്ളത്. ദന്തഡോക്ടർമാരുടെ നിർദ്ദേശപ്രകാരം രൂപകൽപ്പന ചെയ്ത വട്ടത്തിലുള്ള ബ്രഷ് ഹെഡ് (round brush head), സാധാരണ ചതുരാകൃതിയിലുള്ള ബ്രഷ് ഹെഡുകൾക്ക് എത്താൻ കഴിയാത്ത ഇടങ്ങളിലും എളുപ്പത്തിൽ എത്തുന്നു. ദിവസേനയുള്ള ഉപയോഗത്തിന് അനുയോജ്യമായ ‘ഡെയിലി’ (DAILY) മോഡ് മികച്ച ശുചീകരണം ഉറപ്പാക്കുന്നു. സെൻസിറ്റീവ് ആയ പല്ലുകളും മോണകളും ഉള്ളവർക്കായി പ്രത്യേകം തയ്യാറാക്കിയ ‘സെൻസിറ്റീവ്’ (SENSITIVE) മോഡ്, ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ മൃദുവായ ബ്രഷിങ് അനുഭവവും നൽകുന്നു. 2069 രൂപയാണ് ഈ ബ്രഷിന്റെ വില.
പ്ലാസ്റ്റിക് ടങ്ക് ക്ലീനർ
പല്ലു വൃത്തിയായി സൂക്ഷിക്കുന്നതു പോലെ നാവിലെ അഴുക്ക് കളയാനും പ്രത്യേക കരുതൽ ആവശ്യമാണ്. നാക്ക് വൃത്തിയാക്കുമ്പോൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള സൗകര്യം നൽകുന്ന ഫ്ലെക്സിബിൾ ഹാൻഡിൽ ഘടിപ്പിച്ച ടങ്ക് ക്ലീനർ ആമസോണി ലഭ്യമാണ്. വായ്‌നാറ്റം തടയുന്നതിനായി നാക്കിന്റെ ഉപരിതലത്തിൽ നിന്ന് ബാക്ടീരിയ, ഭക്ഷണ അവശിഷ്ടങ്ങൾ, പാളികൾ എന്നിവ നീക്കം ചെയ്യാൻ ഇത് ഉകാരപ്പെടുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ അനുയോജ്യമായവ വിപണിയിലുണ്ട്. ഇവ ഉയർന്ന ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചതിനാൽ ദീർഘകാലം നിലനിൽക്കുന്നതും, പതിവായി വൃത്തിയാക്കി എളുപ്പത്തിൽ പരിപാലിക്കാവുന്നതുമാണ്.