ജാന്‍മണിക്കെതിരെ ബിജെപിയുടെ യുവനേതാക്കള്‍

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ അമ്മയെ അവഹേളിച്ച ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ജാന്‍മണിക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനുള്ള ഫോം പങ്കുവെച്ച് യുവരാജ് ഗോകുല്‍. കഴിയുന്നത്ര ബിജെപി പ്രവര്‍ത്തകരോട് ഈ ഫോം പൂരിപ്പിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിക്കാനും യുവരാജ് ഗോകുല്‍ ആഹ്വാനം ചെയ്തു.ശങ്കു ടി ദാസാണ് ജാന്‍മണിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ അമ്മയേയും അവഹേളിക്കുകയായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണി. കഴിഞ്ഞ ദിവസമാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിച്ച് ഓൺലൈൻ മാധ്യമങ്ങളോട് സംസാരിച്ചത്.ഭാരതീയ ന്യായസംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ഇന്‍ഫര‍്മേഷന്‍ ടെക്നോളജി ആക്ടി2000, മറ്റ് നിയമങ്ങള്‍ എന്നിവ പ്രകാരം കേസെടുക്കാനാണ് ശങ്കു ടി ദാസ് തയ്യാറാക്കിയ പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *