
ഗ്ലാസ്ഗോ: ഹാട്രിക് തികച്ച മീരാബായി ചാനുവിന്റെ ബലത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 വിഭാഗം ഭാരോദ്വഹനത്തിലാണ് ഗെയിംസ് റെക്കാഡോടെ മീരാബായ് സ്വര്‍ണം നേടിയത്. മീരയുടെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 190 കിലോഗ്രാം ഉയര്‍ത്തിയാണ് മീര സ്വര്‍ണം നേടിയത്. ഇതില്‍ സ്നാച്ചില്‍ ഉയര്‍ത്തിയ 85 കിലോഗ്രാം പുതിയ ഗെയിംസ് റെക്കോഡാണ്. ആദ്യ ശ്രമത്തില്‍ 82 കിലോഗ്രാം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ട മീര പിന്നീട് രണ്ടാം ശ്രമത്തിലാണ് 85 കിലോഗ്രാം ഉയര്‍ത്തിയ ഗെയിംസ് റെക്കോഡ് സൃഷ്ടിച്ചത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 105 കിലോഗ്രാമാണ് മീര ഉയര്‍ത്തിയത്.