: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍ രംഗത്ത്. പാര്‍ട്ടിയിലും മുന്നണിക്കകത്തും ചര്‍ച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇപ്പോള്‍ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കില്‍ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിയന്മാര്‍ എന്തായാലും സമൂഹത്തില്‍ കുറച്ചുപേരുണ്ട്. കുടിക്കുമ്പോള്‍ നല്ല സാധനം കൊടുക്കണം .അതിനാണ് കെ കരുണാകരന്‍ ബെവ്‌കോ തുടങ്ങിയത്- മുരളീധരന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം കൊടുക്കാന്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്ത് വര്‍ഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാനാണ്: കുടിക്കുന്നവര്‍ക്ക് നല്ല സാധനം കൊടുക്കണം. വി.എം.സുധീരന്റെ പരസ്യപ്രതികരണത്തില്‍ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണ്. സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെങ്കില്‍ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.