ഹൈബി ഈഡന്റെ വീട്ടില്‍ യുവാവിന്റെ അതിക്രമം; പ്രീഡിഗ്രി കാലത്തെ സഹപാഠി അറസ്റ്റില്‍


കൊച്ചി: ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ അതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയും സുഹൃത്തുമായ തൃപ്പുണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഹൈബി ഈഡന്റെ കലൂരിലെ വസതിയിലെത്തിയ യുവാവ് വീടിന് മുന്നില്‍ വെച്ചിരുന്ന ചെടിച്ചട്ടികളെല്ലാം എറിഞ്ഞുടച്ചു. ഇവിടെവെച്ച് തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് താന്‍ ഹൈബിയുടെ വീടിന് മുറ്റത്താണുള്ളതെന്ന് അറിയിക്കുകയും ചെയ്തു. തന്റെ വാഹനം പോലീസ് എടുത്തുകൊണ്ടുപോകുകയും വീട്ടില്‍കയറി മര്‍ദിച്ചുവെന്നും ഇതില്‍ കേസെടുത്തില്ലെന്നും യുവാവ് പോലീസില്‍ ഫോണില്‍ കൂടി പറയുന്ന ശബ്ദം പുറത്തുവന്നു. ഇതില്‍ നടപടിയെടുക്കണമെന്നാണ് യുവാവിന്റെ ആവശ്യം.
‘ഹൈബി ഈഡന്റെ വീട്ടിലേക്ക് പോകുമ്പോ സ്റ്റാച്യൂ ജങ്ഷനില്‍വെച്ച് എന്നെ പിടിച്ചു. എന്റെ ബൈക്കും കൊണ്ട് പോയി. എന്റെ വീട്ടില്‍ കയറി ഒരുത്തനെ അടിച്ചിട്ട് അത് അന്വേഷിക്കാന്‍ ഏഴെട്ട് ദിവസമായിട്ട് കഴിഞ്ഞില്ല. ഇപ്പോ ദേ, ഞാന്‍ ഹൈബിയുടെ വീട്ടിലാണ് ഇരിക്കുന്നത്. എന്നെ വന്ന് അറസ്റ്റ് ചെയ്യ്. ഒന്ന് കാണട്ടെ. വെളച്ചിലെടുക്കരുത് കേട്ടോ… നാളെ രാവിലെ ആ വണ്ടി എന്റെ വീട്ടില്‍ എത്തിയിരിക്കണം’, ഫോണില്‍ കൂടി യുവാവ് പോലീസിനെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം.
അക്രമി ഫോണ്‍ വിളിച്ചറിയിച്ചിട്ടും കണ്‍ട്രോള്‍ റൂമില്‍നിന്ന് ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. പുലര്‍ച്ചെ ഹൈബി ഈഡന്‍ അറിയിച്ച ശേഷമാണ് പോലീസ് വീട്ടില്‍ പരിശോധനയ്‌ക്കെത്തുന്നത്.
യുവാവ് വീട്ടില്‍ അക്രമം അഴിച്ചുവിടുമ്പോള്‍ ഹൈബി ഈഡനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നു. ഹൈബി ഈഡനും അലക്‌സ് ചാക്കോയും നേരത്ത കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണെന്നും സുഹൃത്തുക്കളായിരുന്നെന്നുമാണ് വിവരം. വീട് വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയവും പോലീസ് കേസുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് അക്രമത്തിന് പിന്നിലെന്നാണ്

Leave a Reply

Your email address will not be published. Required fields are marked *