രാമക്ഷേത്ര ഫണ്ട് വെട്ടിപ്പ്: 8 പേര്‍ അറസ്റ്റില്‍; ട്രസ്റ്റ് തലവന്‍സ്ഥാനം രാജിവെച്ച് വിഎച്ച്പി ഉപാധ്യക്ഷന്‍

അയോധ്യ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കവെ, വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷന്‍ ചമ്പത് റായ് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവന്‍സ്ഥാനം രാജിവെച്ചു. ട്രസ്റ്റി അനില്‍ മിശ്രയും രാജി സമര്‍പ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
ഈ കേസില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രാജി. പണം എണ്ണുന്ന ജീവനക്കാര്‍, എണ്ണല്‍ നടപടികളുടെ തലവന്‍, മേല്‍നോട്ടം വഹിച്ച വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറും അടുത്ത സഹായിയുമായ രമാശങ്കര്‍ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകള്‍ വകമാറ്റിയെന്നാരോപിച്ചുള്ള കേസില്‍ നേരത്തെ എട്ടുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഭാരതീയ ന്യായസംഹിതയിലെ (ബി.എന്‍.എസ്.) വിവിധ വകുപ്പുകള്‍ പ്രകക്കടുകള്‍ അാരമാണ് കേസെടുത്തിരിക്കുന്നത്.
ക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമേേന്വഷിക്കാന്‍ ശ്രീരാമ ജന്മഭൂമി മന്ദിര്‍ ട്രസ്റ്റിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ജൂണ്‍ 14-ന് സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയമിച്ചിരുന്നു. എസ്.ഐ.ടി. സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ക്ഷേത്ര ഫണ്ടില്‍ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി രണ്ടുദിവസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *