വിഴിഞ്ഞം ഓഹരിക്കൈമാറ്റം: അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തില്‍ അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയാണ് കത്ത് പരിശോധിക്കുക. എംപവേഡ് കമ്മിറ്റി നല്‍കുന്ന ശിപാര്‍ശകൂടി പരിഗണിച്ചാകും അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കത്ത് നല്‍കിയത്.ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം ഉള്‍പ്പെടുത്തിയാണ് കത്ത് നല്‍കിയിട്ടുള്ളത്. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സര്‍ക്കാരിന് കത്ത് നല്‍കിയത്. സാധാരണഗതിയില്‍ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം വേണമെന്നിരിക്കേയാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വളരെ വേഗം കത്ത് നല്‍കാനുള്ള തീരുമാനം അദാനി പോര്‍ട്‌സ് സ്വീകരിച്ചത്.അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ യൂറോപ്യന്‍ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് കൈമാറാന്‍ തീരുമാനമെടുത്തിരുന്നു. തുറമുഖത്ത് ഏറ്റവുമധികം ചരക്കുനീക്കം നടത്തുന്ന MSC, ഓഹരിപങ്കാളി കൂടിയാകുന്നതോടെ കുത്തക സൃഷ്ടിക്കപ്പെടുമോ എന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക.ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വേണമെന്നും, ഇതുവരെ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *