‘മദ്യ കമ്പനികളെ സഹായിക്കാന്‍ നീക്കം; മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു’; പിണറായി വിജയന്‍

നിയമസഭാസമ്മേളനത്തിന്റെ തിടുക്കപ്പെട്ട് ധനബില്‍ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭാ നടപടികളില്‍ മാറ്റം വരുത്തി. ബില്‍ പാസാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു മദ്യ കമ്പനികളെ സഹായിക്കുകയായിരുന്നു ഉദ്ദേശം. ഏത് മാര്‍ഗത്തിലൂടെയും മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിര്‍ക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഇതാണ് പ്രതിപക്ഷത്തിന്റെ നയം. എന്നാല്‍ പ്രതീക്ഷിച്ച അനുഭവം അല്ല ഉണ്ടായത്. കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സര്‍ക്കാരിന്റെ മുഖമാണ് കണ്ടതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതിയും വാശിയും കാണിച്ചു., മുഖ്യമന്ത്രി തന്നെയാണ് നിര്‍ബന്ധ ബുദ്ധി കാണിച്ചത്. ഏത് മാര്‍ഗത്തിലൂടെയും മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കണം എന്നാണ് അദ്ദേഹം തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം മദ്യ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞത് പ്രഹസനം ആക്കി മാറ്റിയെന്ന് അദേഹം പറഞ്ഞു. സഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയാറായില്ല. ബില്‍ പാസാക്കിയിട്ട് യുഡിഎഫ് ചര്‍ച്ചക്ക് എന്ത് പ്രസക്തി. സബ്ജക്ട് കമിറ്റിക്ക് വിടാതെ ധന ബില്‍ പാസാക്കിയതിനെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞത് വിതണ്ഡ വാദങ്ങളാണ്. മുന്‍ സര്‍ക്കാരിന്റെ അവസാന ധനബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതിരുന്നത് ചൂണ്ടിക്കാട്ടി. ആ ധന ബില്ലില്‍ അധിക നികുതി നിര്‍ദ്ദേശം ഒന്നുമില്ലായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.ബെവ്‌കോ ബക്കാര്‍ഡി വില്‍ക്കുമോയെന്ന് പിണറായി വിജയന്‍ ചോദിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉരുണ്ട് കളിക്കുന്നു. ബെവ്‌കോ മാത്രമാണ് വില്‍പനക്കാര്‍ എങ്കില്‍ എന്തിനാണ് ഇത്ര ധൃതി. മദ്യ കമ്പനികളെ വഴിവിട്ട് സഹായിക്കുകയാണ്. വില്‍ക്കാന്‍ തയാറായില്ലങ്കില്‍ മദ്യ കമ്പനി കോടതിയില്‍ പോകില്ലേ. അവര്‍ക്ക് അനുകൂല വിധി സമ്പാദിക്കാന്‍ അവസരം ഒരുക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് എല്‍ഡിഎഫ് കാലത്ത് നികുതിയിളവ് തീരുമാനിച്ചിട്ടില്ല. ഹോര്‍ട്ടി വൈന്‍ ഉല്‍പാദിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയന്‍ വിശദീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *