കൺവെൻഷൻ നടത്തി

കൊല്ലങ്കോട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ വടവന്നൂർ യൂണിറ്റ് കൺവെൻഷൻ എം.ജി.ആർ കല്യാണ മണ്ഡപത്തിൽ കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.ചന്ദ്രൻ, കെ.കൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.കലാധരൻ, രക്ഷാധികാരി എ.സി.അപ്പു, യൂണിറ്റ് സെക്രട്ടറി കെ.പി.മുരളീധരൻ, വൈസ് പ്രസിഡന്റ് പി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ മെമ്പർഷിപ്പ് വിഹിതം ബ്ലോക്ക് പ്രസിഡന്റ് കെ.വിജയൻ ഏറ്റുവാങ്ങി. ഐ ഫൗണ്ടേഷൻ കണ്ണ് പരിശോധനയ്ക്കുള്ള കാർഡ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *