പ്രിവിലേജ് കാർഡ് വിതരണം

കാളികാവ്: കാളികാവ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മെഡി കോപ് ലാബിന്റെ കീഴിൽ രോഗികൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. കിഡ്നി-കാൻസർ രോഗികൾക്ക് പ്രത്യേക ഇളവുകളും പരിഗണനയും നൽകുന്നതാണ് പദ്ധതി.
ബാങ്ക് പ്രസിഡന്റ് കെ.പി.ഹൈദരലി ഉദ്ഘാടനം നിർവ്വഹിച്ചു. ഉമ്മർ പറമ്പാടൻ അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർമാർ, ഓഹരി ഉടമകൾ, ജീവനക്കാർ തുടങ്ങിയവർക്കും ലാബ് പരിശോധനക്ക് പ്രത്യേക പ്രിവിലേജ് കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി പി.ഉമ്മർ,ഡയറക്ടർമാരായ കെ.അബ്ദുൽ ഹമീദ്, എസ്.കെ.ശശികുമാർ, ഡയറക്ടർമാരായ എം.കെ.ഉമ്മർ, എസ്.കെ.ശശികുമാർ, മജീദ് പുക്കൂത്ത്, കെ.ഹൈദരലി മാടമ്പം, സാനിയ സലാം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *