മരക്കൊമ്പുകളില്‍ വീടുണ്ടാക്കി ഒളിവില്‍ കഴിയും ; ‘ജംബുലിംഗം സുരേഷി’നെ പോലീസ് സാഹസീകമായി പിടികൂടി

തിരുവനന്തപുരം: മരത്തിന്റെ ഉയരത്തിലുള്ള കൊമ്പുകളില്‍ വീടുണ്ടാക്കി ഒളിവില്‍ കഴിയുന്ന വിചിത്ര സ്വഭാവമുള്ള കൊടുംക്രിമിനല്‍ ജംബുലിംഗം സുരേഷിനെ പോലീസ് അതിസാഹസീകമായി പിടികൂടി. അക്രമവും മോഷണവും ഉള്‍പ്പെടെ 40 ല്‍ അധികം കേസുകളില്‍ പ്രതിയായ കൊടും ക്രിമിനലിനെ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് പിടിച്ചത്.
ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. നേരത്തേ 12 വര്‍ഷം ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ജംബുലിംഗം ശിക്ഷ കഴിഞ്ഞ് ഇറങ്ങി പുതിയ ഗുണ്ടാസംഘം ഉണ്ടാക്കി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുമ്പോഴായിരുന്നു പിടിയിലായത്. ബാലരാമപുരം പുന്നക്കാട് സ്വദേശിയായ ഇയാളെ ഒരു മോഷണക്കേസില്‍ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. മരക്കൊമ്പുകളിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.
ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി നടന്ന അന്വേഷണത്തില്‍ ഇയാള്‍ പ്രദേശത്തെ പണിപൂര്‍ത്തിയാകാത്ത ബില്‍ഡിംഗിന് മുകളിലുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ രണ്ടാം നിലയില്‍ നിന്നും ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കുപ്രസിദ്ധനായ ഒരു ക്വട്ടേഷന്‍ സംഘത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് ജംബുലിംഗം സുരേഷ്. നെയ്യാറ്റിന്‍കര മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കുപ്രസിദ്ധനായ ഒരു ക്വട്ടേഷന്‍ സംഘത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് ജംബുലിംഗം സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *