ന്യൂഡൽഹി: ജനന,മരണ രജിസ്‌ട്രേഷൻ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ ഒന്നുമുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. രജിസ്‌ട്രേഷൻ ഒഫ് ബർത്ത് ആന്റ് ഡെത്ത് (അമൻമെന്റ്) ആക്‌ട്, 2026 പ്രകാരമുള്ള പുതിയ വ്യവസ്ഥകളാണ് പ്രാബല്യത്തിൽ വരുന്നത്. രജിസ്‌ട്രാർ ജനറൽ ഒഫ് ഇന്ത്യയായ മൃത്യുഞ്ജയ് കുമാർ നാരായൺ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്.
പുതിയ വ്യവസ്ഥകൾ അനുസരിച്ച് ജനന-മരണ രജിസ്‌ട്രേഷനുകൾ നടത്താൻ ഒരു വർഷം വരെയാണ് സമയപരിധി ലഭിക്കുന്നത്. വൈകിയാൽ പിഴയിടാക്കുന്നതിനൊപ്പം മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ അനുമതിയും ആവശ്യമായിവരും. രജിസ്‌ട്രേഷന് മുൻപായി ജനന-മരണങ്ങളുടെ വസ്‌തുതയും കൃത്യതയും ബന്ധപ്പെട്ട അധികാരി പരിശോധിച്ച് ഉറപ്പാക്കണം.
ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം