ബീജിംഗ്: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് പക്ഷാഘാതം സംഭവിച്ചെന്നും ബോധരഹിതനായി വീണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അദ്ദേഹത്തെ ഉടൻ ചൈനയിലേക്ക് മാറ്റിയെന്നും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷിയും ഇതേക്കുറിച്ച് അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഷി ഇന്ത്യയിലെ ആശുപത്രിയിൽ ചികിത്സ തേടാൻ ഭയന്ന് പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് മടങ്ങിയെന്നാണ് വാൻജുൻ അവകാശപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിയ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഈ മാസം അവസാനം നിശ്ചയിച്ച അമേരിക്കൻ സന്ദർശനം റദ്ദാക്കിയേക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഷി ജിൻപിംഗ് ഇന്ത്യൻ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ അദ്ദേഹം നടത്തിയിരുന്നു. സെപ്തംബർ 13 ന് ഉച്ചകോടി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. അതേസമയം, സെപ്തംബർ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ അത്താഴ വിരുന്നിൽ ഷി പങ്കെടുത്തിരുന്നില്ല.
അദ്ദേഹം വിശ്രമിക്കാൻ വേണ്ടി ഹോട്ടലിലേക്ക് പോയതായിരുന്നു. ഇതാണ് അഭ്യൂഹ പ്രചാരണങ്ങൾക്ക് കാരണമായത്.
ബ്രിക്സിനിടെ ഷി ജിൻപിംഗിന് പക്ഷാഘാതം? ഇന്ത്യയിലെ ഡോക്ടർ വേണ്ട, ചൈനയിലേക്ക് പറന്നു; പ്രചരണത്തിന് പിന്നിൽ