സിഐ വിപിനെ തിരിച്ചുകൊണ്ടുവന്നത് മുന്‍ ഇടത് എംഎല്‍എ- മേയര്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബിജെപി കൗണ്‍സിലറെ അറസ്റ്റുചെയ്ത വിഷയത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. വാഴോട്ടുകോണം കൗണ്‍സിലറായ ആര്‍. സുഗതനെയാണ് പോലീസ് ഇന്നലെ അര്‍ധരാത്രിയോടെ വീട്ടിലെത്തി അറസ്റ്റുചെയതത്. സുഗതനെ പോലീസ് മനപ്പൂര്‍വം കുടുക്കിയതാണെന്നും ഇതിനുപിന്നില്‍ ഒരു മുന്‍ എല്‍ഡിഎഫ് എംഎല്‍എയും വട്ടിയൂര്‍ക്കാവ് സിഐ വിപിനും ആണെന്ന് വി.വി. രാജേഷ് ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കേസുകള്‍ മാത്രമാണ് സുഗതന്റെ പേരിലുള്ളതെന്നും അത്തരത്തിലുള്ള നൂറുകണക്കിന് കേസുകള്‍ തന്റെ പേരിലുമുണ്ടെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ മാനസികാവസ്ഥയുള്ള പോലീസ് ഉദ്യോഗസ്ഥനാണ്…