സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തെ വീഴ്ത്തി കണ്ണൂർ

തിരുവനന്തപുരം: പരുക്കൻ അടവുകളില്ലാത്ത ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യം കണ്ട സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ മൂന്നാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിക്ക് ജയം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെയാണ് കണ്ണൂർ (3-2) തോൽപ്പിച്ചത്. ഷിജിൻ ടി, സെനഗൽ താരം അബ്ദു കരീം സാമ്പ് എന്നിവരുടെ ഗോളുകളും ഫെലിപ്പ് അൽവീസിന്റെ സെൽഫ് ഗോളുമാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്. ഓട്ടിമാർ ബിസ്‌പൊ, വിഘ്‌നേഷ് എന്നിവർ ആതിഥേയരുടെ ഗോളുകൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *