‘പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തരെത്തി, കണക്കുകൂട്ടലിലെ വീഴ്ചയാണ് അരവണ ക്ഷാമത്തിന് കാരണമായത്’

ന്യൂഡൽഹി: ശബരിമലയിലെ അരവണ വിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടായതായി തോന്നുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സാധാരണ മാസപൂജയ്ക്ക് എത്തുന്നതിനെക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ശബരിമലയിൽ എത്തിയെന്നും ഈ കണക്കുകൂട്ടലിൽ ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു മലയാള മാദ്ധ്യമത്തോടാണ് കെ ജയകുമാർ പ്രതികരിച്ചത്. 'അഞ്ചുദിവസത്തെ മാസപൂജയ്ക്ക് ശബരിമല തുറക്കുമ്പോൾ സാധാരണയായി രണ്ടു മുതൽ രണ്ടര ലക്ഷം ടിൻ അരവണയാണ് വേണ്ടിവരുന്നത്. അപ്പോൾ ഞങ്ങൾ മൂന്നേകാൽ ലക്ഷം ടിൻ അരവണ അടിച്ചുവച്ചശേഷം…

Read More

സെമിത്തേരികളിൽ നിന്ന് പതിവായി ഗ്രാനൈറ്റ് മോഷണം പോകുന്നു,​ പ്രതികൾ പിടിയിലായതോടെ സത്യം പുറത്ത്

പത്തനംതിട്ട : മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ സംഘം ഒടുവിൽ പിടിയിൽ. മല്ലപള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തിവന്ന തമിഴ്‌നാട് സ്വദേശി ജലാൽ സുന്ദർ,​ പശ്ചിമ ബംഗാൾ സ്വദേശി സുർജിത്,​ മലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് കീഴ്‌വായ്പൂർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ജലാൽ സുന്ദറാണ് കടയുടമ. വിപണിയിൽ ഗ്രാനൈറ്റിന് ക്ഷാമം നേരിട്ടതോടെയാണ് ഇവർ പള്ളി സെമിത്തേരികളിൽ മോഷണത്തിനിറങ്ങിയത്. ഒരു പള്ളിയിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച് തൊട്ടടുത്ത…

Read More

മദ്യപാനത്തിനിടെ ത‌ർക്കം; യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

പത്തനംതിട്ട : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പത്തനംതിട്ടയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു,​ ഇരവിപേരൂർ സ്വദേശി ജുവൽ ജോൺ ആണ് കൊല്ലപ്പെട്ടത്. തർക്കത്തിനൊടുവിൽ യുവാവിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ സുഹൃത്തുക്കളായ വൈശാഖ്,​ ജോജോ എന്നിവരെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ജോജോയുടെ വീട്ടിലിരുന്നാണ് മൂന്നുപേരും മദ്യപിച്ചത്. മദ്യപാനത്തിനിടെ വാക്കേറ്റവും കൈയേറ്റവും ഉണ്ടായതായാണ് വിവരം എന്നാൽ ആരാണ് ജുവലിനെ കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായിട്ടില്ല. യുവാക്കൾ കിണറ്റിൽ വീണതായി വിവരം ലഭിച്ചാണ് ഫയർഫോഴ്‌സ് എത്തിയത്….

Read More

ആനപരിപാലന കേന്ദ്രത്തിൽ ആന പാപ്പാനെ ചവിട്ടിക്കൊന്നു

പത്തനംതിട്ട: കോന്നി ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കോന്നി സ്വദേശി മോഹനൻ പിള്ള എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. പ്രിയദർശിനി എന്ന 44 വയസുള്ള ആനയാണ് പാപ്പാനെ ആക്രമിച്ചത്. തുമ്പികയ്യിലെ മുറിവ് ശുശ്രൂഷിക്കുന്നതിനായാണ് മോഹനൻ പിള്ള ആനയുടെ അരികിലെത്തിയത്. പ്രിയദർശിനിയുടെ പാപ്പാൻ സ്ഥലത്തില്ലാത്തതിനാലാണ് പരിചരിക്കുന്നതിനായി മോഹനൻ പിള്ള എത്തിയത്. മീന എന്ന ആനയുടെ പാപ്പാനാണ് മരണപ്പെട്ടയാൾ. മുറിവിൽ മരുന്നുവയ്ക്കുന്നതിനായി എത്തിപ്പോൾ ആന പെട്ടെന്ന് പാപ്പാനെ ആക്രമിച്ചുവെന്നാണ് പ്രാഥമിക വിവരം. മരുന്നുവയ്ക്കുന്നതിനിടെ പെട്ടെന്ന് എന്തോ…

Read More

പത്തനംതിട്ടയിലെത്താൻ വൈകിയില്ല; സിപിഎം ആരോപണങ്ങൾ അടിസ്ഥാന രഹിതം

പത്തനംതിട്ട∙ മഴക്കെടുതി വിലയിരുത്തുന്നതിനു ജില്ലയിലെത്താൻ താൻ വൈകിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുമായും എംഎൽഎമാരുമായും ഉദ്യോഗസ്ഥരുമായും താൻ ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിച്ചു. ഏത് ക്യാംപിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞാലും പരിഹരിക്കും. അത് സിപിഎമ്മുകാർ പറഞ്ഞാലും പരിഹരിക്കും. 150ന് മുകളിൽ ആളുകൾ ഉള്ള ക്യാംപ് രണ്ടാക്കും. അതിഥി തൊഴിലാളികളെ കോൺട്രാക്ടർമാർ സഹായിക്കാതെ ക്യാംപുകളിലേക്ക് വിടുന്നുണ്ട്. അവർക്കായി പ്രത്യേക ഭക്ഷണം തയാറാക്കും. എത്ര രൂപ വേണമെങ്കിലും ചെലവാക്കാൻ അനുവാദം…

Read More

പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ, യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മയാണ് രാജൻ ജോസഫിനെതിരെ വീണ്ടും അടൂർ പൊലീസിൽ പരാതി നൽകിയത്. രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന…

Read More

നിറയെ യാത്രക്കാരുമായി പ്രിയദർശിനി ബസ് വനത്തിൽ കുടുങ്ങി

പത്തനംതിട്ട : യാത്രക്കാരെ കുത്തിനിറച്ച് ഗവിക്ക് പോയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് രണ്ടുതവണ തകരാറായി വഴിയിൽ കുടുങ്ങി. മണിക്കൂറുകളോളം റോഡിൽ കിടന്ന ബസ് തകരാർ പരിഹരിച്ചശേഷം യാത്ര തുടർന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട സർവീസാണിത്. രാവി​ലെ 10ന് കക്കി​ കാറ്റാടി​ക്കുന്നി​ലും വൈകി​ട്ട് നാലി​ന് ഗവി​ക്ക് സമീപത്തുമാണ് എൻജിൻ തകരാറായി​ ബസ് നി​ന്നത്. ബസിൽ മെക്കാനിക്ക് ഉണ്ടായിരുന്നതിനാൽ തകരാർ പരിഹരിച്ച് യാത്ര തുടരാൻ കഴിഞ്ഞു. പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിക്കാൻ നേരം എൺപതു പേർ…

Read More

മഴയിലെ പൊലി​മയായി​ വാപ്പില വെള്ളച്ചാട്ടം

കോന്നി : ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലു​ള്ള വാപ്പില വെള്ളച്ചാട്ടം നുരഞ്ഞുപതഞ്ഞ് ഒഴുകുന്നത് മഴക്കാലത്തി​ന്റെ മനോഹാരി​യാകുകയാണ്. പച്ചപ്പുനിറഞ്ഞ റബർത്തോട്ടങ്ങൾക്കും മലനിരകൾക്കും ഇടയിലായുള്ള വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ, ചിറത്തിട്ട ജംഗ്ഷനിൽ നിന്ന് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റോഡിലൂടെയും കോന്നി തണ്ണിത്തോട് റോഡിലെ അതുമ്പുംകുളം ജംഗ്ഷനിൽ നിന്ന് റബർ എസ്റ്റേറ്റിലൂടെ യാത്രചെയ്തും വെള്ളച്ചാട്ടത്തിന് സമീപത്ത് എത്താം. പത്തനംതിട്ട ടൗണിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട്. മലയാലപ്പുഴയി​ലൂടെയാണ് പ്രധാനമായും ഇവിടേക്ക്…

Read More

കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുന്നു: പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട: കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളോട് വവേചനം കാണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയർമാൻ ഫാ.ദാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷതവഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാചെയർമാൻ പി.പി. ജോൺ ചുമതലയേറ്റു. എം.എൽ.എമാരായ അഡ്വ.അബിൻവർക്കി കോടിയാട്ട്, അഡ്വ. സി.വി.ശാന്തകുമാർ എന്നിവർക്ക് സ്വീകരണങ്ങൾ നൽകി. കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോർഡിനേറ്റർ അഡ്വ.ഷാജി കുളനട, കെ.പി.സി.സി നിർവാഹക സമിതിഅംഗം ജോർജ് മാമൻ കൊണ്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ…

Read More

സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; യുട്യൂബർ അറസ്റ്റിൽ

അടൂർ: സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. മഞ്ചേരി കൂമംകുളം തൃക്കലങ്ങോട് പുള്ളൂർ വീട്ടിൽ രാജൻ ജോസഫിനെ (48) ആണ് അടൂർ പോലീസ് അറസ്റ്റ്‌ ചെയ്തത്. കൊച്ചിയിൽ നിന്നാണ് ഇയാളെ ശനിയാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്തത്. ജൂൺ നാലിനാണ് ശ്രീനാദേവിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.   സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. രാജൻ ജോസഫിനെതിരെ മറ്റ് പല പൊലീസ്…

Read More