ബംഗളൂരുവിൽ മലയാളി യുവാവിനെ കാമുകിയുടെ പിതാവ് അടിച്ചുകൊന്നു
ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ പിതാവാണ് കിരണിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ യെലഹങ്ക സ്വദേശി ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മകളെ കിരണിനൊപ്പം കണ്ടതിൽ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് ആനന്ദ് സമ്മതിച്ചു. കിരണിന്റെ തൊഴിലുടമ കൂടിയാണ് ആനന്ദ്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സ്വീറ്റ് കോൺ ഉൾപ്പെടെ നിർമിക്കുന്ന കമ്പനിയാണ് ആനന്ദിന്റേത്. ഇവിടെയാണ് കിരൺ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്‌തിരുന്നത്. ഇതിനിടെ ആനന്ദിന്റെ മകളായ 19കാരിയുമായി…