ഉത്തരവാദിത്വമുണ്ടാകാൻ സർക്കാർ ജോലി സ്ഥിരമാക്കാതെ കരാർ അടിസ്ഥാനത്തിലാക്കണം’; വിമർശനവുമായി ജസ്റ്റിസ് ബിവി നാഗരത്ന
ന്യൂഡൽഹി: സർക്കാർ സർവീസിലെ ജീവനക്കാരുടെ ജോലിയിലുള്ള ഉത്തരവാദിത്വവും കാര്യക്ഷമതയും സംബന്ധിച്ച് കടുത്ത വിമർശനവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയാണ് പരിഗണിക്കേണ്ടതെന്നും അങ്ങനെ ചെയ്താൽ മാത്രമേ ജോലിയോടുള്ള ഉത്തരവാദിത്വം വർദ്ധിക്കുകയുള്ളൂവെന്നും ബി.വി. നാഗരത്ന നിരീക്ഷിച്ചു. പഞ്ചാബ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) അനുവദിക്കാത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. സർക്കാർ ഓഫീസുകളിലെ ജോലിയുടെ…