മലയാളി വിദ്യാർത്ഥിനി ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

ദുബായ്: മലയാളി വിദ്യാർത്ഥിനി ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ദുബായ് റാഷിദിയയിലായിരുന്നു അപകടം. കാറിൽ നിന്ന് പുറത്തേക്കിറങ്ങവെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Read More

ന്യൂനമർദ സ്വാധീനം: ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദമായി ദുർബലപ്പെട്ട മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഞായറാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ…

Read More

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ 3 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. തെക്കന്‍കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിനുപുറമേ, മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തെക്കന്‍ മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ…

Read More

ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ഭര്‍ത്താവ് വെടിവെച്ച് മരിച്ചു

ഇടുക്കി: കുഴിത്തൊളുവില്‍ ഭാര്യയെ കമ്പിവടിക്ക് ആക്രമിച്ചയാള്‍ സ്വയം വെടിവെച്ചു മരിച്ചു. കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ ശ്രീജയെയാണ് ഭര്‍ത്താവ് സന്തോഷ് ആക്രമിച്ചത്. ശേഷം സന്തോഷ് വെടിവെച്ച് മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി. വെളളിയാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. രാവിലെ ശ്രീജ പോസ്റ്റ് ഓഫീസ് തുറന്ന ഉടന്‍ തന്നെ കമ്പിവടിയുമായി എത്തിയ സന്തോഷ് ഇവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് തലയ്ക്ക് അടിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ശ്രീജയുടെ നിലവിളി കേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ…

Read More

ഇടുക്കി ഉപ്പുതറയിൽ ബൈക്ക് അപകടത്തിൽപെട്ടു,​ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

ഇടുക്കി: ഉപ്പുതറ പരപ്പിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു അപകടം. പരപ്പിൽ മലയോര ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സ്ഥലത്തെ ബസ് സ്റ്റോപ്പിന് സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആലടി സ്വദേശികളായ നോയൽ തോമസ് (18)​,​ മേരികുളം സ്വദേശി സാനിഫ് സലീം (19)​ എന്നിവരാണ് മരിച്ചത്. സാനിഫ് സലീം നോയലിനെ കൂട്ടി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെയെത്തുംമുൻപ്…

Read More

ഇടുക്കി അണക്കെട്ടിനടിയിൽ ഉറങ്ങുന്ന ഒരു ഗ്രാമം; വെള്ളം താഴുമ്പോൾ പുറത്തുവരുന്ന ‘വൈരമണിയുടെ’ കഥ

ഒരു കാലത്ത് രണ്ടായിരത്തിലേറെ കുടുംബങ്ങൾ ജീവിച്ചിരുന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. വീടുകളും കൃഷിയിടങ്ങളും പള്ളിയും വിദ്യാലയവുമുണ്ടായിരുന്ന ഗ്രാമം. ഇന്ന് ഇടുക്കി അണക്കെട്ടിലെ വെള്ളം താഴുമ്പോൾ അവശേഷിപ്പുകളായി പുറത്തുവരുന്ന വൈരമണി എന്ന ഗ്രാമത്തിന്റെ കഥ എന്താണ്?​ ഒരു കാലത്ത് കൃഷിയും ചെറുകിയ വ്യാപാരവും ആരാധനാലയങ്ങളും വിദ്യാലയവുമെല്ലാം ചേർന്ന് സജീവമായിരുന്ന ജനവാസകേന്ദ്രമായിരുന്നു വൈരമണി. തൊടുപുഴയിൽനിന്ന് കട്ടപ്പനയിലേക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്ന ഈ ഗ്രാമം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് രൂപപ്പെട്ടതോടെ ചരിത്രമായി മാറുകയായിരുന്നു. ഇന്ന് ജലനിരപ്പ് താഴുന്ന സമയങ്ങളിൽ…

Read More

അടിമാലിയിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം, പൊലീസെത്തുമ്പോഴും കൂസലില്ലാതെ ടിവി കണ്ടിരുന്ന് പ്രതി

തൊടുപുഴ: കുടുംബ കലഹത്തെ തുടർന്നുണ്ടായ തർക്കത്തിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം. ഇടുക്കി അടിമാലിയിലുള്ള ശല്യാംപാറയിലാണ് സംഭവം. ജ്യേഷ്ഠൻ പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തു. ശല്യാംപാറ സ്വദേശി അനിലാണ് (38) കൊല്ലപ്പെട്ടത്. വൈകിട്ട് മദ്യലഹരിയിൽ വീട്ടിൽ എത്തിയ പ്രസാദ് അനുജൻ അനിലുമായി വഴക്കിടുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനിലിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുശേഷം വീട്ടിലെത്തിയ അനിലിന്റെ ഭാര്യയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ…

Read More

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം വീണ് രണ്ട് തൊഴിലാളി സ്ത്രീകൾ മരിച്ചു

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് ഏലത്തോട്ടത്തിൽ മരം വീണ് രണ്ട് തൊഴിലാളി സ്ത്രീകൾ മരിച്ചു. സിങ്കുകുടി ആദിവാസി ഉന്നതിയിലെ വീരലക്ഷ്മി, സില്ലിയമ്മ എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.

Read More

പീരുമേട്ടിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി,​ ഭാര്യാപിതാവിനും വെട്ടേറ്റു

ഇടുക്കി : ഇടുക്കി പീരുമേട്ടിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻമേരി സ്വദേശി പ്രിൻസ് ആണ് ആക്രമണത്തിന് പിന്നിൽ. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30)​,​ പ്രിയങ്കയുടെ അമ്മ നേസം (62)​ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ്കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Read More

ജർമനിയിൽ അപ്പാർട്ട്‌മെന്റിലെ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും

കൊച്ചി: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിലേക്കാണ് എത്തിക്കുക. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Read More