കാണാതായ വിദ്യാർത്ഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: കാണാതായ വിദ്യാർത്ഥിനിയെയും ബന്ധുവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വാളത്തുംഗലിലാണ് സംഭവം. ആകോലിൽ സ്വദേശിയും മയ്യനാട് സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയുമായ വിസ്‌മയ (15) അടുത്ത ബന്ധുവും കണ്ണല്ലൂർ സ്വദേശിയുമായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. അങ്കമാലിയിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തൃശൂർ ഭാഗത്തേയ്ക്ക് പോയ ട്രെയിനാണ് ഇടിച്ചതെന്നാണ് വിവരം. ഇന്നലെയായിരുന്നു വിസ്‌മയയെ കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്ന് പോയെങ്കിലും സ്‌കൂളിലെത്തിയിരുന്നില്ല. വൈകുന്നേരം…

Read More

കൊല്ലത്ത് പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട്കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം. റെയിൽവേ സ്റ്റഷന്‍ പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോടും ഡെൽസൺ മോശമായ് പെരുമാറി. അവരെ ആക്രമിക്കാൻ…

Read More

ഒരാഴ്ച മുമ്പ് പാമ്പുകടിയേറ്റു; ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. കൊല്ലം കടയ്ക്കലിലെ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീട്ടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ കഴിഞ്ഞ ദിവസം അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് നൽകിയിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമായതിനെത്തുടർന്ന് ഇന്നലെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ…

Read More

തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു

കൊല്ലം∙ തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഒ‍ാമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ.ലതിക (50) എന്നിവരാണു മരിച്ചത്. ബുധൻ വൈകിട്ട് മൂന്നിന് കൊല്ലം മുണ്ടയ്ക്കൽ പാപനാശത്താണ് ഇരുവരും തിരയിൽപ്പെട്ടത്. ഈ ഭാഗത്തെ പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരിക്കവേ ശക്തിയായി അടിച്ചു കയറിയ തിരമാലയിൽ ഇരുവരും വീണു പോയതാകാം എന്നാണു സംശയം. ഇരുവരും ഇരുന്ന ഭാഗത്ത് മറ്റാരും ഇല്ലായിരുന്നു. അതിനാൽ അപകടത്തിൽപ്പെട്ടത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലനിലവിളി കേട്ട് സമീപവാസികളായ യുവാക്കളാണു കടലിൽ വീണ…

Read More

പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹത

കൊല്ലം: പരവൂരിൽ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. 96കാരിയായ തങ്കമ്മയും മകൻ ശിവദാസനുമാണ് (70) മരിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വാതിൽ ഉള്ളിൽനിന്ന് പൂട്ടിയിരുന്നതായാണ് വിവരം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ അണച്ചപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മകനെ കണ്ടെത്തിയില്ലെങ്കിൽ നിരാഹാരം – ഗൗതം കൃഷ്ണയുടെ അമ്മ

കൊല്ലം∙ മകനെ കണ്ടെത്തിയില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്ന് നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വള്ളംമറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അമ്മ എസ്.രേഷ്മ. അപകടമുണ്ടായി 9 ദിവസം കഴിഞ്ഞിട്ടും മകനെക്കുറിച്ചുള്ള സൂചനകളൊന്നും തിരച്ചിൽ സംഘത്തിനു ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് രേഷ്മയുടെ പ്രതിഷേധം. തിരച്ചിലിൽ അനാസ്ഥ ആരോപിച്ചു കഴിഞ്ഞ ദിവസം രേഷ്മ തീരദേശ പൊലീസ് സ്റ്റേഷനു മുന്നിൽ രണ്ടു മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. അതേസമയം, ഗൗതം കൃഷ്ണയ്ക്കായി കടലിലും കായലിലും തീരദേശത്തും വ്യാപക തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ 6.30ന് 17 പേരടങ്ങുന്ന സംഘം തിരച്ചിലിനിറങ്ങി….

Read More

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതിൽ ആർക്കാണ് ഭയം?; ആരോഗ്യമന്ത്രിക്ക് ഗണേഷ് കുമാറിന്റെ മറുപടി

കൊല്ലം∙ പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണത്തെ വിമർശിച്ച ആരോഗ്യമന്ത്രി കെ. മുരളീധരനു മറുപടിയുമായി മുൻമന്ത്രി കെ.ബി.ഗണേഷ്കുമാർ. ലോകോത്തര നിലവാരമുള്ള ആശുപത്രി പത്തനാപുരത്ത് വരുന്നതിൽ ആർക്കാണ് ഇത്ര ഭയം എന്ന് ഗണേഷ്കുമാർ ചോദിച്ചു. ആശുപത്രിയുടെ നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഗണേഷ് കുറ്റപ്പെടുത്തി. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഗണേഷിന്റെ പ്രതികരണം. ഗണേഷ്കുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം: പത്തനാപുരത്ത് ഒരു രാജ്യാന്തര നിലവാരമുള്ള, അത്യാധുനിക സൗകര്യമുള്ള ഒരു താലൂക്കാശുപത്രി വേണമെന്ന എൽഡിഎഫ് സർക്കാരിന്റെ ആഗ്രഹമാണ് അവസാനഘട്ടത്തിലേക്കു കടന്നുകൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇപ്പോഴത്തെ എംഎൽഎയുടെ…

Read More

25 പവനും ഹാർഡ് ഡിസ്കും കവർന്ന കണ്ണപ്പൻ രതീഷ് അറസ്റ്റിൽ

കൊല്ലം: പൂട്ടിക്കിടന്ന വീടിന്റെ മുൻവാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവനും 40000 രൂപയും സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ച പ്രതി പിടിയിൽ. കേസിൽ കണ്ണപ്പൻ എന്ന് വിളിക്കപ്പെടുന്ന ചിറയിൻകീഴ് മാമം പ്ലാക്കോട്ട് കോണം ചരുവിള വീട്ടിൽ രതീഷാണ് (29) പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മോഷണം, ഭവനഭേദനം ഉൾപ്പടെ അൻപതോളം കേസുകളിൽ പ്രതിയാണ് രതീഷ്. കഴിഞ്ഞ ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. കടയ്ക്കൽ ഇട്ടിവ ഫിൽ ഗിരിയിൽ അയനിൽ വീട്ടിൽ സലീന ബീവിയുടെ…

Read More

കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; മണിക്കൂറുകൾക്കകം കിടപ്പുരോഗിയായ അമ്മയും മരിച്ചു

കൊല്ലം കായൽ ദുരന്തം നാടിനെ ദുഃഖത്തിലാഴ്ത്തി. വള്ളിക്കാവിൽ കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മണിക്കൂറുകൾക്കകം കിടപ്പുരോഗിയായ അമ്മയും മരിച്ചു. ഒരേ ദിവസം അമ്മയും മകളും വിടവാങ്ങിയത് ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ വേദനയായി. മരിച്ചവർ വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ്. കായലിൽ കണ്ടെത്തിയത് സന്ധ്യയുടെ മൃതദേഹം ബുധനാഴ്ച രാവിലെ ടി.എസ്. കനാലിൽ കാട്ടിൽകടവിന് സമീപമാണ് കൊല്ലം കായൽ ദുരന്തം സംബന്ധിച്ച സംഭവം പുറത്തറിഞ്ഞത്. സന്ധ്യയുടെ മൃതദേഹം കായലിൽ കണ്ടെത്തിയതിനെ…

Read More

ട്രെയിൻ യാത്രയ്ക്കിടെ നഴ്സിങ് വിദ്യാർഥിനിയുടെ മരണം ചികിത്സാപ്പിഴവെന്ന്

കൊല്ലം∙ ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പരവൂർ പൂതക്കുളം കൂനംകുളത്ത് സ്നേഹാലയത്തിൽ ടി.ബിജുവിന്റെയും ഷീജയുടെയും ഏക മകൾ ബി.എസ്.സ്നേഹയാണ് (22) മരിച്ചത്. യാത്രയ്ക്കിടയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് എസി കംപാർട്ട്മെന്റിലുണ്ടായിരുന്ന ഡോക്ടർ സ്നേഹയെ പരിശോധിക്കുകയും ചികിത്സ നൽകണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് സ്നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു….

Read More