ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യവുമായി കെഎസ്ആർടിസി,​ അഞ്ച് ബസുകൾ നിരത്തിൽ

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ അഞ്ച് പുതിയ ബസുകൾ കൂടി നിരത്തിലിറങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി ജോൺ ബസുകളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. രണ്ട് എ.സി ബസുകളും മൂന്ന് നോൺ എ.സി ബസുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇവ ഉപയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പാലക്കാട്ടേക്ക് രണ്ടും അമൃതയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്. രണ്ട് എ.സി ബസുകൾ ഉപയോഗിച്ച് ആരംഭിച്ച പാലക്കാട് സർവീസ് രാത്രി…

Read More

രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം – മംഗളുരു,​ നേട്ടത്തിന് പിന്നിൽ മലയാളികൾ

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം – മംഗളുരു വന്ദേഭാരത് എക്പ്രസ്. റെയിൽവേയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 189.35 ശതമാനമാണ് ഈ റൂട്ടിലെ ഒക്യുപ്പൻസി നിരക്ക്. മംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക സർവീസ് 174.77 ശതമാനം ഒക്യുപ്പൻസിയാണ് നേടിയത്. രാജ്യത്തെ മറ്റ് വന്ദേഭാരത് ചെയർകാർ ട്രെയിനുകളുടെ ശരാശരി ഒക്യുപ്പൻസി 99.10 ശതമാനമായിരിക്കെയാണ് കേരളത്തിലെ ഈ റൂട്ട് നേട്ടം കൈവരിച്ചത്. ഒരു സർവീസിനിടെ ഒരു സീറ്റിൽ എത്ര യാത്രക്കാർ സഞ്ചരിച്ചു എന്നതിന് അടിസ്ഥാനമാക്കിയാണ്…

Read More

ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷൻ വരുന്നു? ചൈനയുടെ റെക്കോർഡ് തകരും

ന്യൂഡൽഹി: ലഡാക്കിലെ ടാങ്ലങ് ലാ ചുരത്തിന് താഴെയായി 489 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ബിലാസ്പൂർ-മണാലി-ലഡാക്ക് റെയിൽവേ പദ്ധതിയിലൂടെ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. സമുദ്രനിരപ്പിൽ നിന്ന് 17,244 അടി ഉയരത്തിലായിരിക്കും ഇത്. ഏകദേശം 1.3 ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്ന ഈ പദ്ധതി, തന്ത്രപ്രധാനമായ ഈ മേഖലയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ചൈനയുടെ റെക്കോർഡ് വെല്ലുവിളിക്കാനും ലക്ഷ്യമിടുന്നു. നിലവിൽ ചൈനയിലെ തിബറ്റിലുള്ള ടാങ്ഗുല റെയിൽവേ സ്റ്റേഷനാണ് ലോകത്തിലെ ഏറ്റവും…

Read More

പ്രവാസികൾക്ക് ആശ്വാസം;​ സൗദിയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി ഫ്ലൈ‌നാസ്

റിയാദ്: ഗൾഫിൽ ഹൂതി ആക്രമണസാദ്ധ്യത നിലനിൽക്കെ ഇന്ത്യൻ വിമാന കമ്പനികൾ സ‌വീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഫ്ലൈനാസ്. ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി. നവംബർ ഒമ്പത് മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സർവീസ്. കഴിഞ്ഞ ദിവസം ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കും ഫ്ലൈനാസ് സർവീസുകൾ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊച്ചിയിലേക്കും സർവീസ് തുടങ്ങുന്നത്. ജിദ്ദയിൽ നിന്ന് രാത്രി 10:30ന് പുറപ്പെടുന്ന വിമാനം രാവിലെ…

Read More

ദീപാവലിക്ക് യാത്രക്കാർക്ക് സന്തോഷ വാർത്ത,​ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കണ്ണൂർ: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. നവംബർ ആറിനും ഏഴിനുമാണ് സർവീസുകൾ. 06533 നമ്പർ ട്രെയിൻ ആറിന് രാത്രി 9.45ന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് ഏഴിന് ഉച്ചക്ക് 12.30ന് തൂത്തുക്കുടിയിലെത്തും. മടക്കയാത്രയിൽ 06534 നമ്പർ ട്രെയിൻ ഏഴിന് വൈകീട്ട് 3.30ന് തൂത്തുക്കുടിയിൽനിന്ന് പുറപ്പെട്ട് എട്ടിന് പുലർച്ചെ 5.30ന് ബംഗളൂരു കന്റോൺമെന്റിലും എത്തും. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള 06545 നമ്പർ ട്രെയിൻ ഏഴിന് പുലർച്ചെ…

Read More

‘ഇതാണ് സ്‌ത്രീകൾക്ക് വേണ്ടത്’; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സൗകര്യങ്ങളെ പ്രശംസിച്ച് യാത്രക്കാരി

മുംബയ്: വേഗതയും ആധുനിക സൗകര്യങ്ങളും മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയ്‌ക്കും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന കാര്യത്തിലും ബംഗളൂരു-മുംബയ് വന്ദേഭാരത് സ്ലീപ്പർ എക്‌സ്‌പ്രസ് ശ്രദ്ധ നേടുകയാണ്. നവംബർ ഒന്നിന് സർവീസ് ആരംഭിച്ച ട്രെയിനിൽ യാത്ര ചെയ്‌ത സോഷ്യൽ മീഡിയാ കണ്ടന്റ് ക്രിയേറ്റർമാരുടെ അനുഭവങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ഒറ്റയ്‌ക്ക് യാത്രചെയ്യുന്ന സ്‌ത്രീകൾക്ക് ഏറെ ആശ്വാസം നൽകുന്ന സുരക്ഷാസംവിധാനങ്ങളാണ് ട്രെയിനിലുള്ളതെന്ന് ട്രാവൽ ക്രിയേറ്ററായ ദിവ്യ സാഹ ചൂണ്ടിക്കാട്ടുന്നു. സിസിടിവി ക്യാമറകൾ, സുരക്ഷിതമായ ലോക്കോടുകൂടിയ വാതിലുകൾ, നല്ല വെളിച്ചമുള്ള ഇടനാഴികൾ എന്നിവ രാത്രിയാത്ര കൂടുതൽ സുരക്ഷിതമാക്കുമെന്ന്…

Read More

യാത്രാ നിരക്കില്‍ 700% വര്‍ദ്ധനവെന്ന് ഹര്‍ജി ; വിമാനത്തില്‍ പോകേണ്ടെന്ന് വെച്ചാല്‍ മതിയെന്ന് സുപ്രീംകോടതിയുടെ മറുപടി

ന്യൂഡല്‍ഹി: വിമാന യാത്രാ നിരക്കില്‍ 700% വര്‍ദ്ധനവുണ്ടായെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ വിമാനയാത്ര ചെയ്യാതിരുന്നാല്‍ മതി യെന്ന് സുപ്രീം കോടതിയുടെ മറുപടി. വിമാന യാത്രാ നിരക്കിലെ കുതിച്ചുചാട്ടത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിങ്കളാഴ്ചയാണ് സുപ്രീം കോടതിയില്‍ നിന്ന് കടുത്ത പ്രതികരണമുണ്ടായത്. വിമാനത്തില്‍ യാത്ര ചെയ്യരുത് എന്ന് ജസ്റ്റിസ് വിക്രം നാഥ് അഭിഭാഷകനോട് പറഞ്ഞു. വിമാന യാത്രാ നിരക്കില്‍ 700 ശതമാനം വര്‍ദ്ധനവുണ്ടായതായി അഭിഭാഷകന്‍ കോടതിയില്‍ പരാമര്‍ശിച്ചപ്പോഴാണ് ഈ സംഭാഷണം. വ്യോമയാനം ഒരു അവശ്യ സേവനമാണെന്നും ഇത്തരത്തിലുള്ള ഉയര്‍ന്ന…

Read More

ബംഗളൂരു- മുംബയ് വന്ദേ ഭാരത് സ്ലീപ്പർ ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്: ടിക്കറ്റുകൾ കിട്ടാനില്ല, എല്ലാം വെയിറ്റിംഗ് ലിസ്റ്റിൽ

ബംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സ‌ർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ബംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നടന്ന ചടങ്ങിലായിരുന്നു ബംഗളൂരു-മുംബയ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ്. കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, എച്ച് ഡി കുമാരസ്വാമി, കേന്ദ്ര സഹമന്ത്രി ശോഭ കരന്തലാജെ, ബിജെപി എംപിമാരായ തേജസ്വി സൂര്യ, പി സി മോഹൻ, സി എൻ മഞ്ജുനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യാത്രക്കാരുടെ സൗകര്യപ്രദമായ…

Read More

രാജീവ് ചന്ദ്രശേഖറുടെ ഇടപെടല്‍; അമൃത, രാജ്യറാണി എക്‌സ്പ്രസുകള്‍ക്ക്‌ ആധുനിക കോച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൂടി സര്‍വീസ്‌ നടത്തുന്ന രണ്ട്‌ ട്രെയിനുകള്‍ക്കുകൂടി ആധുനിക പാസഞ്ചര്‍ കൊച്ചുകളായ എല്‍.എച്ച്‌.ബി. കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ. അമൃത എക്‌സ്പ്രസ്‌, നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്‌ എന്നിവയിലാണ്‌ എല്‍.എച്ച്‌.ബി. കോച്ചുകള്‍ എത്തുന്നത്‌. അമൃതയില്‍ 22 കോച്ചുകളും രാജ്യറാണിയില്‍ 15 പുതിയ കോച്ചുകളും എത്തും. കേരളത്തിലെ റെയില്‍ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമാണ്‌ പുതിയ കോച്ചുകള്‍ എന്നത്‌. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, പി.കെ. കൃഷ്‌ണദാസ്‌ എന്നിവര്‍ കഴിഞ്ഞ ആഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയില്‍ ഉന്നയിച്ച…

Read More

ആ പ്ലാനും വിജയിച്ചു, വരുമാനക്കുതിപ്പിൽ കെഎസ്ആർടിസി: അരക്കോടി കടന്നു

ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് പകർന്ന് ജലഗതാഗത വകുപ്പിന്റെയും കെ.എസ്.ആർ.ടി.സിയുടെയും പ്രത്യേക സർവീസുകൾ. 2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് സർവീസിൽ 12403 സഞ്ചാരികൾ യാത്ര ചെയ്തു. 54.07 ലക്ഷം രൂപയാണ് വരുമാന നേട്ടം. ഇതേ കാലയളവിൽ സീ കുട്ടനാട് ബോട്ട് സർവീസിൽ 7406 യാത്രക്കാർ യാത്ര ചെയ്യുകയും 30.46 ലക്ഷം രൂപ വരുമാനം നേടുകയുമുണ്ടായി. കുട്ടനാട് സഫാരിയിൽ 4803 യാത്രക്കാരും, 42.47 ലക്ഷം രൂപ വരുമാനവും നേടി. കെ.എസ്.ആർ.ടി.സി…

Read More