ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച കേസ് ; എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം. ഡി.ജി.പി. യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണച്ചുമതല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എം.ആര്‍. അജിത് കുമാര്‍ സര്‍ക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. നവകേരള യാത്രയ്ക്കിടയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് അന്വേഷണം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കറുത്ത കൊടിയുമായി പ്രതിഷേധിച്ചവരെ സുരക്ഷാ…

Read More

ആ പ്ലാനും വിജയിച്ചു, വരുമാനക്കുതിപ്പിൽ കെഎസ്ആർടിസി: അരക്കോടി കടന്നു

ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് പകർന്ന് ജലഗതാഗത വകുപ്പിന്റെയും കെ.എസ്.ആർ.ടി.സിയുടെയും പ്രത്യേക സർവീസുകൾ. 2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് സർവീസിൽ 12403 സഞ്ചാരികൾ യാത്ര ചെയ്തു. 54.07 ലക്ഷം രൂപയാണ് വരുമാന നേട്ടം. ഇതേ കാലയളവിൽ സീ കുട്ടനാട് ബോട്ട് സർവീസിൽ 7406 യാത്രക്കാർ യാത്ര ചെയ്യുകയും 30.46 ലക്ഷം രൂപ വരുമാനം നേടുകയുമുണ്ടായി. കുട്ടനാട് സഫാരിയിൽ 4803 യാത്രക്കാരും, 42.47 ലക്ഷം രൂപ വരുമാനവും നേടി. കെ.എസ്.ആർ.ടി.സി…

Read More

വള‌ർത്തുനായയ്‌ക്ക് നാലുമണിക്കൂർ നീണ്ട ഓപ്പറേഷൻ, നീക്കം ചെയ്‌തത് അഞ്ച് കിലോ ഭാരമുള്ള മുഴ

ചേർത്തല: അവശത കൊണ്ട് നടക്കാൻ പോലുമാകാത്ത വെള്ള ലാബ്രഡോർ ഇന‌ത്തിൽപെട്ട നായയ്‌ക്ക് നടത്തിയ പരിശോധനയിൽ വയറ്റിൽ ട്യൂമർ സ്ഥിരീകരിച്ചു. അതിന്റെ ഭാഗമായ മുഴ നീക്കം ചെയ്യാനായി നടത്തിയത് നാല് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ. ചേർത്തല വെറ്ററിനറി ക്‌ളിനിക്കിലായിരുന്നു ശസ്‌ത്രക്രിയ. ചേർത്തല മായിത്തറ മുണ്ടുപറമ്പിൽ കൃഷ്‌ണദാസിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട എട്ട് വയസുകാരിയായ നായയ്‌ക്കാണ് ദീർഘനേരം നീണ്ട ശസ്‌‌ത്രക്രിയ നടത്തിയത്. കുറച്ചുമാസങ്ങളായി തീരെ അവശതയിലായ നായയ്‌ക്ക് നടക്കാൻപോലും കഴിഞ്ഞിരുന്നില്ല. ഇതോടെ ഗവൺമെന്റ് വെറ്ററിനറി ക്‌ളിനിക്കിലെ ഡോ. സംഗീത് നാരായണനെ കാണിച്ചു….

Read More

പ്രണയം നിരസിച്ചതിന് ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം; ക്വട്ടേഷൻ നൽകിയത് പെൺകുട്ടിയുടെ ആൺസുഹൃത്തെന്ന് ആരോപണം

ആലപ്പുഴ: ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സഹപാഠികൾ കൂട്ടത്തോടെ മർദിച്ച സംഭവത്തിൽ പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യവും ക്വട്ടേഷനും കാരണമായെന്ന് ആരോപണം. സഹപാഠിയായ പെൺകുട്ടിയും 19കാരനും നൽകിയ നിർദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ അമ്മ ആരോപിച്ചു. ഒക്ടോബർ 15നാണ് സംഭവം നടന്നത്. പെൺകുട്ടിയും 19കാരനും നൽകിയ നിർദേശപ്രകാരം 16ഓളം വിദ്യാർഥികൾ ചേർന്ന് 17കാരനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം. തലയിലും മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മകന് ഗുരുതരമായി പരിക്കേറ്റതായി അമ്മ…

Read More

മലയാളികൾക്ക് മുട്ട കിട്ടാക്കനിയാകുമോ?​ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തിയ ലോറികൾ തടഞ്ഞു,​ കാരണം?​

ആലപ്പുഴ: അതിർത്തിയിലെ പ്രവേശനഫീസ് തർക്കം അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മുട്ടവരവിന് വിലങ്ങുതടിയാകുന്നു. തമിഴ്‌നാട്ടിൽനിന്ന് മുട്ടയുമായി എത്തിയ ലോറികൾ ആര്യങ്കാവ് ചെക്ക്‌ പോസ്റ്റിൽ തടഞ്ഞതോടെ വിതരണത്തെക്കുറിച്ചും വിലസ്ഥിരതയെക്കുറിച്ചുമുള്ള ആശങ്ക ശക്തമായി. മുട്ടയൊന്നിന് രണ്ടു പൈസ നിരക്കിൽ പ്രവേശനഫീസ് ഈടാക്കുന്നതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. ഫീസ് ഈടാക്കുന്നത് വിതരണച്ചെലവ് വർദ്ധിപ്പിക്കുമെന്നും അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കും എത്തുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു കേരളത്തിലെ മുട്ട ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വലിയ അന്തരമാണ് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാൻ കാരണം. സർക്കാരിന്റെ 2026ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2024-25ൽ സംസ്ഥാനത്ത്…

Read More

രക്ഷാപ്രവർത്തന അട്ടിമറി കേസ്; എഡിജിപി എം ആർ അജിത് കുമാറിന്റെ്‌ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ എം ആർ അജിത്കുമാറിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്. മൂന്ന് മാസം കൂടുമ്പോഴുള്ള പരിശോധനയിലാണ് സസ്‌പെൻഷൻ നീട്ടാൻ തീരുമാനിച്ചത്.

Read More

കിഫ്ബി പിരിച്ചുവിട്ടാൽ നിർമാണങ്ങൾ പ്രതിസന്ധിയിലാകും; എ.സി. റോഡ് ആരോപണത്തിൽ അന്വേഷണം വേണമെന്ന് ജി സുധാകരൻ

ആലപ്പുഴ: മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. കഴിഞ്ഞ ദിവസവും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ചടങ്ങിലേക്ക് ഒരു ക്ഷണക്കത്തെങ്കിലും അയയ്ക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വികസന പദ്ധതികളുടെ കാര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും സങ്കുചിത സമീപനമാണ് സ്വീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. അതേസമയം കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതോ അതിന്റെ സംവിധാനത്തിൽ മാറ്റം വരുത്തുന്നതോ നിർമാണ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് സുധാകരൻ…

Read More

പുതിയ മദ്യനയം നവംബറിൽ പ്രഖ്യാപിക്കും; എൽഡിഎഫ് നയത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി എം. ലിജു

ആലപ്പുഴ: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വിവിധ മേഖലകളിൽനിന്ന് ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. നവംബർ പകുതിയോടെയോ മാസാവസാനത്തോടെയോ നയം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Read More

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. മഹാദേവികാട് താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷിന്റെ മൊഴി. ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു.

Read More

മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയുമായി ജി. സുധാകരൻ. 2017-ൽ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത് ജി. സുധാകരനായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങിന്റെ നോട്ടീസിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. 2016-ൽ ആരംഭിച്ച നിർമാണം സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലത്തിന്റെ നിർമാണം പ്രതിസന്ധിയിലായ ഘട്ടങ്ങളിലും ജി. സുധാകരൻ ഇടപെടലുകൾ നടത്തിയിരുന്നു.

Read More