മണിപ്പൂരില്‍ രണ്ട് കുക്കികള്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം നാഗാ വംശജരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വംശീയ സംഘര്‍ഷം. സേനാപതി, കംജോങ് ജില്ലകളില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വംശജര്‍ കൊല്ലപ്പെട്ടു. ബന്ദികളാക്കപ്പെട്ട ആറ് നാഗാ വംശജരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെത്തിയതിനുപിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്.മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കംജോങ് ജില്ലയിലെ കുല്‍തു ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതരായ തോക്കുധാരികള്‍ രണ്ട് കുക്കികളെ വെടിവച്ചു കൊലപ്പെടുത്തിയത്. ആക്രമികള്‍ ഗ്രാമത്തിലെ പള്ളിയും ഉള്‍പ്പെടെ ഏഴ് കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ആക്രമണം നടത്തിയത് നാഗാ സായുധ സംഘമാണെന്ന് ഈസ്റ്റേണ്‍ കുക്കി ചീഫ്‌സ് അസോസിയേഷന്‍ ആരോപിച്ചു. എന്നാല്‍,…