മലപ്പുറത്ത് കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചില്‍ ; അഞ്ചുപേര്‍ മരിച്ചതായി സ്ഥിരീകരണം
മലപ്പുറം: ചോക്കാട് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി. ഒരാള്‍ക്കായി തെരച്ചില്‍. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തുക യായിരുന്നു. ടികെ നഗറില്‍ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. കാണാതായ ഒരാൾക്കായി വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിന് സമീപം തിരച്ചില്‍ തുടരുകയാണ്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട്…