ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡലാക്കും; ഇതിനായി 1000 കോടി വേണമെങ്കിലും ചെലവാക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലാക്കി മാറ്റുമെന്നും ഇതിനായി ആയിരം കോടി രൂപ വേണമെങ്കിലും ചെലവാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. അഖില ഭാരത അയ്യപ്പ സേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും തീർത്ഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കി മാറ്റും. തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്‌ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ അതിനുള്ള നടപടികൾ ആരംഭിക്കും. തെലങ്കാന…