കായികമേളയില്‍ അദ്ധ്യപകന്‍ ഭക്ഷണത്തില്‍ പുഴുവിനെ ഇട്ടിട്ടില്ല ; സി.സി.ടി.വി. പരിശോധിച്ചു പോലീസ്, മന്ത്രിയുടെ വാദം പൊളിഞ്ഞു

കൊച്ചി: സ്‌കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ വാദം പൊളിയുന്നു. ആരോ പണ ങ്ങള്‍ക്ക് തെളിവില്ലെന്ന് പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും അദ്ധ്യാപകന്‍ പുഴുവിനെ കൊണ്ടിടുന്ന ദൃശ്യങ്ങള്‍ പോലീസിന് കണ്ടെത്താനായില്ല. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന കുറ്റമായിരിക്കും അദ്ധ്യാപകന്‍ ജിജോ ജെയിംസിനെതിരേ ചുമത്തുക. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പൂര്‍ണ്ണമായും പരിശോധന നടത്തി. ഭക്ഷണം വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങള്‍ അദ്ധ്യാപകന്‍ തന്റെ മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങളും സിസിടിവി വീഡിയോയില്‍ ഉണ്ട്. ജിജോ ജെയിംസിന്…

Read More

യുവ ഡോക്‌ടറെ മർദ്ദിച്ച സംഭവം ഹണിട്രാപ്പോ എന്നതിൽ അന്വേഷണം, അതുല്യയും സംഘവും ആവശ്യപ്പെട്ടത് ആറ് കോടി രൂപയെന്ന് സൂചന

കൊച്ചി: പൊന്നുരുന്നിയിൽ 41കാരനായ ഡോക്‌ടറെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവം ആസൂത്രണം ചെയ്‌തത് നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്‌ടറുടെ സൗഹൃദമാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. ബന്ധുവിനെ ഡോക്‌ടർ പീഡനത്തിനിരയാക്കിയതായും ഈ വിവരം പുറത്തുപറയാതിരിക്കാൻ ആറ് കോടി രൂപ അതുല്യയും ബിബിൻ പെരുമ്പിള്ളിയും സംഘവും ആവശ്യപ്പെട്ടെന്നുമാണ് സൂചനകൾ. അത്രയും പണം നൽകാനാവില്ലെന്ന് ഡോക്‌ടർ അറിയിച്ചതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നായി ഭീഷണി. ഇതിനും വഴങ്ങാതെ വന്നതോടെ ഡോക്‌ടറെ ഇവർ മർദ്ദിച്ചു. ഇതിനുപിന്നാലെ ഡോക്‌ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ…

Read More

സ‌ർക്കാരും പൊലീസും ഇരയോടൊപ്പം,​ കുട്ടികളുടെ കുറ്റകൃത്യം സംരക്ഷിക്കുന്ന രീതി ശരിയല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ സർക്കാരും പൊലീസും ഇരയോടൊപ്പമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു,​ ആ പാവപ്പെട്ട മനുഷ്യൻ എന്തുതെറ്റ് ചെയ്തിട്ടാണ്?​. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കോടതിവിധി ഗൗരവമായി കാണണമെന്നും കുട്ടികളാണെങ്കിലും അവർ ചെയ്യുന്ന കുറ്റങ്ങൾക്ക് സംരക്ഷണം നൽകുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ചേരാനല്ലൂർ കേസിൽ ജാമ്യം ലഭിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും. ജുവനൈൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു….

Read More

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: കൂട്ടിയിടിക്കുമ്പോൾ വേഗം 144 കിലോമീറ്റർ; അമിതവേഗം സ്ഥിരീകരിച്ച് ബിഎംഡബ്ല്യു റിപ്പോർട്ട്

കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ കാർ അമിതവേഗത്തിലായിരുന്നുവെന്ന് സ്ഥിരീകരിച്ച് ബിഎംഡബ്ല്യുവിന്റെ സാങ്കേതിക റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാറിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നുവെന്നും കൂട്ടിയിടിച്ച സമയത്ത് 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് ഒരു സെക്കൻഡ് മുമ്പാണ് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചതെന്നും അന്വേഷണ സംഘത്തിന് കൈമാറിയ ക്രാഷ് ഡാറ്റ പരിശോധനാ റിപ്പോർട്ടിലുണ്ട്. കേസിൽ കുറ്റപത്രം ശക്തിപ്പെടുത്താൻ നിർണായകമാകുന്നതാണ് കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട്. ദില്ലിയിൽ നിന്നെത്തിയ ബിഎംഡബ്ല്യു സാങ്കേതിക വിദഗ്ധരാണ് വാഹനത്തിന്റെ…

Read More

കിലോയ്ക്ക് വില 150 കടന്നു. ചെറിയ ഉള്ളി വിലയിൽ​ വൻകുതിപ്പ്

കോലഞ്ചേരി: അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് ചെറിയ ഉള്ളി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലേക്കടുത്തതോടെ സാധാരണക്കാർ പ്രതിസന്ധിയിലായി. കിലോയ്ക്ക് 70 രൂപയായിരുന്ന ചെറിയ ഉള്ളിയുടെ ചില്ലറവില ഇന്നലെ 150 കടന്നു. വെളുത്തുള്ളി വിലയും വർദ്ധിച്ച് കിലോയ്ക്ക് 260 രൂപയിലെത്തി. ദീപാവലി വിപണിക്ക് മുന്നോടിയായി വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. അതേസമയം, സവാള വിലയിൽ കാര്യമായ മാറ്റമില്ല. കിലോയ്ക്ക് 60 രൂപ നിരക്കിലാണ് വില്പന. പുതിയ ചെറിയ ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ…

Read More

മുഖത്ത് രക്തം കല്ലിച്ച പാടുകൾ; പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം? രണ്ടാനച്ഛൻ കസ്റ്റഡിയിൽ

കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന ദമ്പതികളുടെ മൂന്ന് വയസുള്ള കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ടാനച്ഛനെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നുരാവിലെ വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയത്. വീടിന് മുകളിൽ നിന്ന് വീണപ്പോൾ പറ്റിയ പരിക്കാണെന്ന് രണ്ടാനച്ഛൻ…

Read More

കൊച്ചിയിൽ ഡോക്‌ടർക്ക് ക്രൂരമർദ്ദനം; യുവനടി അറസ്റ്റിൽ, ഹണിട്രാപ്പെന്ന് സംശയം

കൊച്ചി: ഡോക്‌ടർക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ നടി അറസ്റ്റിൽ. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായത്. കൊച്ചിയിലാണ് സംഭവം. ചികിത്സിക്കാനെന്ന വ്യാജേന ഡോക്‌ടറെ വിളിച്ചുവരുത്തി മർദ്ദിച്ചെന്നാണ് പരാതി. നടിയടക്കം മൂന്നുപേരാണ് കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. 41 വയസുകാരനായ ഡോക്‌ടറാണ് മർദ്ദനത്തിനിരയായത്. അതുല്യയും ഡോക്‌ടറും സുഹൃത്തുക്കളായിരുന്നു. തന്റെ അമ്മയുടെ അനുജത്തിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇവർ തന്റെ ഫ്ളാറ്റിലുള്ളതിനാൽ ഇവിടേയ്ക്ക് വരണമെന്നും ആവശ്യപ്പെട്ട് അതുല്യ ഡോക്‌ടറെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പൊന്നുരുന്നി ഭാഗത്തുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയിലാണ്…

Read More

ചേരാനെല്ലൂര്‍ വാഹനാപകട കേസ് ; ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം ; സര്‍ക്കാരിന് ഹൈക്കോടതിയുടെ പരിഹാസം

കൊച്ചി: ചേരാനെല്ലൂര്‍ അപകടക്കേസില്‍ കേസിലെ പ്രധാനപ്രതിയായ 17 കാരന്റെ പിതാവായ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി സിംഗിള്‍ബഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനെ എതിര്‍ത്ത് വിശദമായ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും കോടതി ചെയ്തു. കേസിലെ രണ്ടാമത്തെ പ്രതിയാണ് 17 കാരന്റെ പിതാവും കാറിന്റെ ഓണറുമായ ജില്ലാ ജഡ്ജി. കേസില്‍ ജില്ലാ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ 16 പേജുകള്‍ വരുന്ന നീണ്ട സത്യവാങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ എന്തിനാണ് ഇത്ര വിശദമായ സത്യവാങ്മൂലമെന്ന്…

Read More

പ്രവാസികൾക്ക് ആശ്വാസം;​ സൗദിയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി ഫ്ലൈ‌നാസ്

റിയാദ്: ഗൾഫിൽ ഹൂതി ആക്രമണസാദ്ധ്യത നിലനിൽക്കെ ഇന്ത്യൻ വിമാന കമ്പനികൾ സ‌വീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഫ്ലൈനാസ്. ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി. നവംബർ ഒമ്പത് മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സർവീസ്. കഴിഞ്ഞ ദിവസം ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കും ഫ്ലൈനാസ് സർവീസുകൾ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൊച്ചിയിലേക്കും സർവീസ് തുടങ്ങുന്നത്. ജിദ്ദയിൽ നിന്ന് രാത്രി 10:30ന് പുറപ്പെടുന്ന വിമാനം രാവിലെ…

Read More

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പരിക്ഷയെഴുതണോ ? ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം പരീക്ഷ നടത്തണമോ എന്ന കാര്യം ഹൈക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നും പരീക്ഷ നടത്താനാണ് കോടതി പറയുന്നതെങ്കില്‍ സര്‍വകലാശാല അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. പ്രത്യേകം പരീക്ഷ നടത്താന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. നേരത്തേ ഈ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ എത്തിയത്. അതേസമയം…

Read More