തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാന്‍ ശുപാർശ; വർധനവ് അടുത്ത ജനുവരി മുതൽ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 100 ശതമാനം വർധിപ്പിക്കാൻ ഉന്നതതല സമിതിയുടെ ശുപാർശ. നിലവിലെ തുക തികച്ചും അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ നൽകിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. സമിതിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ച് വരികയാണെന്നും, പുതുക്കിയ ഓണറേറിയം അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ…

Read More

വയനാട്ടിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു; സഹോദരന് പരിക്ക്

മാനന്തവാടി: സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർഥിനി തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി – കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പം ദിവ രണ്ടേനാലിൽ ട്യൂഷനു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് കയറി കുട്ടികളെ…

Read More

കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകി; പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

മേലാറ്റൂർ: പനിക്ക് ചികിത്സ തേടിയെത്തിയ 39കാരന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകിയതായി പരാതി. പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിക്കാണ് കാലാവധി കഴിഞ്ഞ സിപ്രോഫ്ലോക്സാസിൻ നൽകിയത്.

Read More

വിപ്പ് ലംഘിച്ച് രണ്ട് സിപിഐ അംഗങ്ങള്‍ വോട്ടുചെയ്തു ; പാറളം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചു

തൃശൂര്‍: പാറളം പഞ്ചായത്തില്‍ സിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍. വിപ്പ് ലംഘിച്ച് സിപിഐ അംഗങ്ങള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കുകയും റോസ്‌മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.

Read More

കള്ളുചെത്തുപഠിക്കാൻ സ്പെഷ്യൽ കോഴ്‌സ്; 10000 രൂപ സ്റ്റൈപ്പൻഡും ഇൻഷ്വറൻസും, ഒപ്പം താമസവും ഭക്ഷണവും

ചിറ്റൂർ: യുവാക്കളെ കള്ളുചെത്ത് തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കുന്നു. കള്ളുത്പാദനത്തിൽ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ താമസവും ഭക്ഷണവും ഒരുക്കുമെന്നും ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ജില്ലാതലത്തിലുള്ള കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകാം….

Read More

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; ഏഴ് പേര്‍ അറസ്റ്റില്‍

പാലക്കാട്: മൂലത്തറ റഗുലേറ്ററിന് സമീപം മനോദൗര്‍ബല്യവും സംസാരശേഷിയില്ലെന്നും സംശയിക്കുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായി. കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാര്‍ത്തിക് (26), നവീന്‍ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശന്‍ (23), മണികണ്ഠന്‍ (25), സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

മലപ്പുറം വണ്ടൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തബാധ; ഒരു മരണം, 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയന്‍സസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താര്‍ ( 45) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.

Read More

തിരൂരിൽ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം: മക്കൾക്ക് ഗുരുതര പരിക്ക്

മലപ്പുറം: തിരൂരിൽ തെറ്റായ ദിശയിലെത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. താനാളൂർ വലിയപാടം സ്വദേശിനി തെസ്നി (35)ആണ് മരിച്ചത്. അപകടസമയം തെസ്നിയ്‌ക്കൊപ്പമുണ്ടായിരുന്ന മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂർ പൂക്കയിൽ റോഡിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. കൂട്ടായിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിലേക്ക് കയറി തെസ്നിയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലായി. ഗുരുതരമായി പരിക്കേറ്റ തെസ്നി സംഭവസ്ഥലത്തുവച്ച്…

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ് ; യുഡിഎഫിന് സീറ്റുകള്‍ നഷ്ടം ; എന്‍ഡിഎയ്ക്ക് ഒരു സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ്. യുഡിഎഫ് 19 സീറ്റുകളില്‍ ജയം നേടിയപ്പോള്‍ 18 സീറ്റുകള്‍ പിടിക്കാന്‍ എല്‍ഡിഎഫിനായി. അതേസമയം എന്‍ഡിഎയ്ക്ക് നേടാനായത് ഒരു സീറ്റാണ്. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലെയും ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലായി 38 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എറണാകുളത്തെ പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി ട്വന്റി ജയിച്ചതാണ് എന്‍ഡിഎ മുന്നണിയിലെ ഏകനേട്ടം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല,​ പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ വ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്തംബർ 28 തിങ്കളാഴ്ച ജില്ലാകളക്ടർമാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം,​ ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപന വാർഡുകളിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒൻപത് ജില്ലകളിലാണ് നിലവിൽ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം,​ പത്തനംതിട്ട,​ കോട്ടയം,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം ,​ കോഴിക്കോട്,​ വയനാട് ജില്ലാകളക്ടർമാരാണ് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചത്….

Read More