അളവിൽ കവിഞ്ഞ മദ്യശേഖരം: ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസെടുക്കും
വയനാട് : വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസെടുക്കും. അബ്‌കാരി ആക്ട് പ്രകാരമാണ് കേസെടുക്കുക. ഇന്ന് തന്നെ കേസെടുക്കുമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുകയെന്നും കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു. കേസെടുത്താൽ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരായിരിക്കും തീരുമാനിക്കുക. ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും…