‘ബ്രസീല്‍ ഫുട്‌ബോള്‍ എന്നത് ഒരു വികാരമാണ്; സെലസാവോ ഒരിക്കല്‍ കൂടി കിരീടം ഉയര്‍ത്തും’; വി ശിവന്‍കുട്ടി

ബ്രസീല്‍ ഫുട്‌ബോള്‍ എന്നത് വെറും ഗെയിമല്ല, ഒരു വികാരമാണെന്ന് വി ശിവന്‍കുട്ടി. പ്രിയപ്പെട്ട ഫുട്‌ബോള്‍ ആരാധകരേ, 2026 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി നിങ്ങള്‍ക്ക് ഏവര്‍ക്കും മികച്ച ഫുട്‌ബോള്‍ അനുഭവം നേരുന്നു. കാര്‍ലോ ആന്‍സലോട്ടിയുടെ തന്ത്രങ്ങള്‍ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നല്‍കുമെന്നാണ് പ്രതീക്ഷ. ബ്രസീല്‍ ഫുട്‌ബോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുന്‍നിര താരങ്ങള്‍ ബ്രസീലിന്റെ കരുത്താണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പത്തൊമ്പതുകാരന്‍ എന്റിക് ഈ ലോകകപ്പിന്റെ വിസ്മയമാകും. ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരോടുള്ള മത്സരങ്ങള്‍…

Read More

കോടികള്‍ മറയുന്ന വേള്‍ഡ് കപ്പ്: ബില്യണ്‍ ഡോളര്‍ കീശയിലാക്കാന്‍ ഫിഫ, ഇന്ത്യക്കും നേട്ടം

2023-26 കാലയളവിലെ ഫിഫയുടെ ആകെ വരുമാനം 1.24 ലക്ഷം കോടി രൂപ (13 ബില്യണ്‍ ഡോളര്‍) ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 85,200 കോടി രൂപയും (8.9 ബില്യണ്‍ ഡോളര്‍) 2026 ലോകകപ്പില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. സംപ്രേക്ഷണാവകാശം, ടിക്കറ്റ് വില്‍പ്പന, സ്പോണ്‍സര്‍ഷിപ്പ് എന്നിവയാണ് പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഫിഫ വന്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കുമ്പോള്‍, ആതിഥേയ നഗരങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും സുരക്ഷ, ഗതാഗതം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. വരുമാനവര്‍ധന ഇപ്രകാരം…

Read More

യഥാര്‍ഥ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ‘പൊങ്കാല’ ഇനി ആമസോണ്‍ പ്രൈം വീഡിയോയില്‍

തിയേറ്റര്‍ റിലീസിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ മലയാള ചിത്രമായ ‘പൊങ്കാല’ വെള്ളിയാഴ്ച മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിക്കുന്നു. സൗഹൃദത്തിന്റെ മറവില്‍ നടന്ന വഞ്ചനയും അതിലൂടെ തകര്‍ന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും തുടര്‍ന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ വികസിപ്പിച്ചിരിക്കുന്നത്.പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷന്‍ രംഗങ്ങളാലും ശ്രദ്ധേയമാണ്. മലയാള…

Read More

അന്‍സിബയ്ക്ക് ‘അമ്മ’യുടെ കാരണം കാണിക്കല്‍ നോട്ടീസ്; 17-നകം വിശദീകരണം നല്‍കണം

കൊച്ചി: നടി അന്‍സിബ ഹസന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് താരസംഘടനയായ ‘അമ്മ’. പരസ്യപ്രതികരണങ്ങള്‍ സംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. പ്രതികരണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്.അന്‍സിബയുടെ ആരോപണങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. വിശദീകരണം സംഘടനയ്ക്ക് തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാവുമെന്ന് നോട്ടീസില്‍ പറയുന്നു. ജൂണ്‍ 17-നുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രശ്നങ്ങള്‍ സംഘടനയില്‍ തീര്‍ക്കാമായിരുന്നു. അതിന് മുതിരാതെ വിവാദം പുറത്തേക്ക് വലിച്ചിഴച്ചു. സംഘടനയുടെ പ്രതിച്ഛായയെ ബാധിച്ചു. ബൈലോ പിന്തുടരാന്‍ ബാധ്യതപ്പെട്ട ഭാരവാഹി തന്നെ പുറത്ത് ആരോപണം ഉന്നയിച്ചു…

Read More

അക്രമികള്‍ക്ക് ഇനിയും വേദി നല്‍കണോ? വേടനുമായുള്ള കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ ചിന്മയി

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറുമുഖം മലയാളി റാപ്പര്‍ വേടനുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദ. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിന്മയി വിമര്‍ശനമുയര്‍ത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ / പീഡന ആരോപണങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്ക് മുന്‍ ഭരണകൂടങ്ങള്‍ വേദി നല്‍കിയതുപോലെ രാജ്‌മോഹനും വിജയ്യും ചെയ്യില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ശ്രീപാദ എക്‌സില്‍ കുറിച്ചു. മുന്‍പൊരിക്കല്‍ താന്‍ വേടനോടൊപ്പം പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ വേടന്‍ ഉള്‍പ്പെട്ട പ്രൊജക്ടുകള്‍ താന്‍ നിരസിച്ചുവെന്നും ചിന്മയി പറഞ്ഞു. ‘കോവിഡ് കാലത്ത്, ഗോവിന്ദ് വസന്ത, മുഹ്‌സിന്‍…

Read More

അന്‍സിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ; സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ്, ഇന്റര്‍വ്യൂ നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ടു

താരസംഘടന അമ്മയിലെ തര്‍ക്കം, അന്‍സിബയ്ക്ക് എതിരെ കടുത്ത നീക്കവുമായി സംഘടന. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അമ്മ അസോസിയേഷന്‍. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് നോട്ടിസില്‍ പറയുന്നു. ഉടന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ്. 17 ആം തിയതിക്ക് മുന്‍പ് മറുപടി നല്‍കണമെന്നും ആവശ്യം.അന്‍സിബിയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അമ്മ സംഘടനയുടെ ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ്…

Read More

48 ടീമുകള്‍, 104 മത്സരങ്ങള്‍, ഒറ്റ സ്വപ്‌നം; ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയും കാനഡയും വേദിയാകും.ജൂണ്‍ 12 മുതല്‍ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. 32ന് പകരം 48 ടീമുകള്‍ കളത്തിലെത്തുന്നതോടെ 64 മത്സരങ്ങളുണ്ടായിരുന്നത് 104ആയി ഉയരും. ട്രിയോണ്ട പന്തും കൃത്യത ഉറപ്പുവരുത്താനുള്ള പുത്തന്‍ സാങ്കേതിക വിദ്യകളും…

Read More

നടന്‍ സലിം കുമാര്‍ അന്തരിച്ചു

  നടന്‍ സലിം കുമാര്‍ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു.ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാര്‍. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാര്‍ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ…

Read More

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്,1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

  മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍.മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ ലാഭത്തിന്റെ 40% നല്‍കാമെന്നു കാണിച്ചു പ്രതികള്‍ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ വഞ്ചിച്ചു എന്നുമാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്‍കിയ പരാതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എഫ്…

Read More