പിടിക്കപ്പെട്ടത് മദ്യക്കടത്ത് കേസിൽ, എന്നിട്ടും ‘ചിൽ മൂഡിൽ’ ചിരിച്ച് പോസ് ചെയ്‌ത് പ്രതികൾ

ശ്രീനഗർ: ജമ്മു കാശ്മീരിൽ മദ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾ വിചിത്രമായി പോസ് ചെയ്യുന്ന ചിത്രമാണ് (മഗ്‌ഷോട്ട്) സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവമോ അറസ്റ്റിലായതിന്റെ ആശങ്കയോ മുഖത്തില്ലേ എന്ന് തോന്നിപ്പിക്കും വിധം പൊലീസിന് മുന്നിൽ ചിരിച്ചുകൊണ്ട് പോസ് ചെയ്ത പ്രതികളുടെ ചിത്രമാണ് വൈറലാകുന്നത്. അനന്ത്നാഗ് പൊലീസിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികളുടെ ചിത്രവും വിവരങ്ങളും പങ്കുവച്ചത്. ബോണ്ടിയാൽഗാം ക്രോസിംഗിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് 21 കുപ്പി മദ്യവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്. എക്‌സൈസ് നിയമപ്രകാരം കേസ് രജിസ്റ്റർ…

Read More

ചെറുവിമാനം ഉപയോഗിച്ച്‌ മൊണാലിസയെ വരച്ചു; ആകാശം ക്യാൻവാസാക്കി പൈലറ്റ്

വാഷിംഗ്‌ടൺ: ലോകപ്രശസ്‌ത ചിത്രകാരൻ ലിയോണാർഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ചാണ് പൈലറ്റ് മോണാലിസയുടെ ആകാശചിത്രം ഒരുക്കിയത്. സെപ്‌തംബർ 18 വെള്ളിയാഴ്‌ച ഒക്ലഹോമയ്‌ക്കും അർക്കൻസാസിനും മുകളിലൂടെ നടത്തിയ ഈ അപൂർവ പറക്കലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അർക്കൻസാസിലെ ബെന്റൺവില്ലിൽനിന്ന് പറന്നുയർന്ന ചെറുവിമാനം ഏകദേശം നാല് മണിക്കൂറോളം പറന്നാണ് ചിത്രം പൂർത്തിയാക്കിയത്. വിമാനത്തിന്റെ ഓരോ നീക്കവും കൃത്യമായി ആസൂത്രണം ചെയ്‌തതോടെയാണ് മോണാലിസയുടെ രൂപം ഫ്ലൈറ്റ് പാത്തിൽ തെളിഞ്ഞത്. എയർനവ് റഡാർ പുറത്തുവിട്ട ത്രീഡി…

Read More

‘അയാൾ ഇന്ത്യൻ ബൗളിംഗ് നിരയിലെ സച്ചിൻ ടെൻഡുൽക്കർ’; ധോണിയുടെ വാക്കുകൾ വീണ്ടും ഏറ്റെടുത്ത് ആരാധകർ

ചെന്നൈ: മുൻ ഇന്ത്യൻ സൂപ്പർ പേസ് ബൗളറായിരുന്ന സഹീർഖാനെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) പുതിയ ഹെഡ് കോച്ചായി നിയമിച്ചതിന് പിന്നാലെ എം എസ് ധോണിയുടെ പഴയ പരാമർശം വീണ്ടും ചർച്ചയാകുന്നു. 2012ൽ സഹീറിനെ പ്രശംസിച്ചുകൊണ്ട് ധോണി നടത്തിയ പരാമർശമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അന്നത്തെ ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന ധോണി കരിയറിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയ സഹീറിന് നൽകിയ പിന്തുണയാണ് വീണ്ടും ച‌ർച്ചയാകുന്നത്. 'ഇന്ത്യൻ ബൗളിംഗ് നിരയിലെ സച്ചിൻ ടെൻഡുൽക്കർ' എന്നാണ് ധോണി സഹീറിനെ വിശേഷിപ്പിച്ചത്….

Read More

സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 1,13,480 രൂപ, വെള്ളിവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ ഉയർന്ന് 14,185 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,480 രൂപയായി. ഇന്നലെ ഉച്ചയ്ക്ക് പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയിലായിരുന്നു വ്യാപാരം അവസാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില. കഴിഞ്ഞ 10…

Read More

ആട്ടിൻപാൽ കൊണ്ട് സോപ്പ് ഉണ്ടാക്കാം

കണ്ണൂർ: ആയിരത്തോളം മലബാറി ആടുകളെ ക‌‌ർഷകർക്ക് നൽകി പാൽ തിരികെവാങ്ങി മലയാളി സംരംഭകൻ സോപ്പുണ്ടാക്കി; ഇൻഡോ-യൂറോപ്യൻ സ്റ്റൈൽ ആട്ടിൻപാൽ സോപ്പ് !   സിംഗപ്പൂർ, കംബോഡിയ, വിയറ്റ്നാം, ഹോങ്കോംഗ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ. സിംഗപ്പൂർ, ഒമാൻ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി. കണ്ണൂർ കാപ്പാട് ആറ്റടപ്പയിലെ നിധിൻ പാടിച്ചാലിൻ്റെ ഇൻഡോ-യൂറോപ്യൻ സംരംഭം അങ്ങനെ കൊച്ചുധവളവിപ്ളവമായി. ആറായിരത്തോളം സാമ്പിളുകളുടെ പരിശോധനയും വിദേശങ്ങളിൽ പഠനങ്ങളും നടത്തിയ ശേഷം സ്പെയിൻ, പാരിസ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് നിർമ്മാണരീതി പഠിച്ചത്….

Read More

18കാരന്റെയും മാതാപിതാക്കളുടെയും മരണത്തിന് കാരണം ഐഫോൺ അല്ല? സംശയമുയർത്തി യൂട്യൂബ് വീഡിയോ

മുംബയ്: ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ കൊക്കയിൽ വീണ് മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 19 വയസുകാരനായ കുനാൽ, പിതാവ് മുരളീധർ ചാന്ദ്ഗുഡെ, അമ്മ സംഗീത എന്നിവരാണ് മരിച്ചത്. സംഭവത്തിന് ഒരുദിവസം മുൻപ് സംഗീത യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുതിയ സംശയങ്ങൾ ഉയർത്തുന്നത്. 30,000ലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് സംഗീത. മിനി വ്ളോഗുകളാണ് കൂടുതലായും പോസ്റ്റ് ചെയ്തിരുന്നത്. പല വീഡിയോയിലും കുനാലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വീഡിയോകളിൽ…

Read More

വിപണിയിൽ തിളങ്ങി നോയിസ് റിഡക്ഷൻ ഇയർപ്ലഗുകൾ

ഉച്ചത്തിലുള്ള ശബ്ദം കാരണം ഉറക്കം തടസ്സപ്പെടാറുണ്ടോ? നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒച്ചത്തിലുള്ള ശബ്ദം ഒഴിവാക്കാനാകാത്ത ഒന്നാണ്. തിരക്കേറിയ റോഡുകൾ, ഓഫിസ് അന്തരീക്ഷം, യാത്രകൾ, പരിപാടികൾ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ അമിതമായ ശബ്ദം നേരിടേണ്ടി വരാം. ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യമായ ശബ്ദത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഉപകരണമാണ് നോയിസ് റിഡക്ഷൻ ഇയർപ്ലഗുകൾ ചെറിയ വലുപ്പവും എളുപ്പത്തിലുള്ള ഉപയോഗവുമാണ് ഇയർപ്ലഗുകളുടെ പ്രധാന പ്രത്യേകത. ചെവിക്കുള്ളിൽ ശരിയായ രീതിയിൽ ഘടിപ്പിച്ചാൽ ചുറ്റുമുള്ള ശബ്ദങ്ങളെ കുറയ്ക്കാൻ ഇവ സഹായിക്കും. ജോലി, പഠനം,…

Read More

കുട്ടികളിലെ സമൂഹമാദ്ധ്യമ ഉപയോഗം വരുത്തും ദുശ്ശീലവും പിടിവാശിയും

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളെ കൊലപാതകി വരെയാക്കുമ്പോഴും കേരളത്തിൽ നിയന്ത്രണങ്ങളില്ല. ഇക്കാര്യത്തിൽ ഒരു ആലോചനയും സംസ്ഥാന സർക്കാർ നടത്തിയിട്ടുമില്ല. അതേസമയം കർണാടകയും ആന്ധ്രപ്രദേശുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുട്ടികളിലെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കാൻ നടപടി തുടങ്ങി. ഓസ്‌ട്രേലിയ, മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളും 16ന് വയസിനു താഴെയുള്ളവർക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കിയിരുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അടുത്ത വർഷം മുതൽ വിലക്ക് വരും. കരുവാറ്റ കൊലപാതകത്തിലെ കുട്ടി പ്രതികളുടെ തയ്യാറെടുപ്പും സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു. ഐ ഫോൺ വാങ്ങാനാണ്…

Read More

സ്വാതന്ത്ര്യദിനത്തിൽ ലുങ്കിയുടുത്ത് പതാകയുയർത്തി വി ടി ബൽറാം

പാലക്കാട്: സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി ടി ബൽറാം എംഎൽഎ. തൃത്താല ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വി ടി ബൽറാം ലുങ്കിയുടുത്ത് എത്തിയത്. രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ബിജെപി എംപി സുഷ്മിതാ ദേവ് ‘ലുങ്കീവാല’ എന്ന് വിളിച്ചത് ലുങ്കീവാല വിവാദത്തിന് കാരണമായത്. തന്റെ ദക്ഷിണേന്ത്യൻ സ്വത്വത്തെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുഷ്മിത ലുങ്കീവാല പരാമർശം നടത്തിയതെന്നാണ് ബ്രിട്ടാസിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് ഇന്ന് വി ടി ബൽറാം ലുങ്കിയുടുത്ത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തത്. കൂടാതെ ഇതുസംബന്ധിച്ച് അദ്ദേഹം…

Read More

നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ; ‘തുടക്ക’ത്തിലൂടെ തിരിച്ചെത്തി ചിപ്പി

കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം ബിഗ് സ്ക്രീനിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ചിപ്പി. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിലൂടെയാണ് ചിപ്പി ബിഗ് സ്ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 25 വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിൽ അവർ വേഷമിടുന്നത്. ‘തുടക്ക’ത്തിൽ വിസ്മയ മോഹൻലാൽ അവതരിപ്പിക്കുന്ന മീനു എന്ന കഥാപാത്രത്തിന്റെ അമ്മവേഷത്തിലാണ് ചിപ്പി എത്തിയത്. “25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും” എന്ന കുറിപ്പോടെയാണ് ചിപ്പി സിനിമയിൽ തിരിച്ചെത്തിയതിന്റെ…

Read More