അഭിറാം കൊലക്കേസ്: കാണാതായ ഫോണ്‍ കണ്ടെത്താനായില്ല, വൻ പോലീസ് സുരക്ഷയിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

തിരുവനന്തപുരം: പാങ്ങാപ്പാറയിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ ഫോൺ കണ്ടെത്താനാകാതെ പോലീസ്. കൊലപാതകത്തിന് പിന്നാലെ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികൾ മൊഴി നൽകിയത്. എന്നാൽ തോട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടും ഫോൺ കണ്ടെത്താനായിട്ടില്ല. അഭിറാമിന്റെ ഇൻസ്റ്റഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി ഉമറിനെയും മൂന്നാം പ്രതി അനന്തയെയും ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ഒന്നാം പ്രതിയായ പതിനേഴുകാരനെയും നാലാം പ്രതിയും ഉമറിന്റെ പെൺസുഹൃത്തുമായ ഐശ്വര്യയെയും നാളെ…

Read More

പരീക്ഷാ തട്ടിപ്പ് കേസ്: പിഎസ്‌സി ചെയർമാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന് വീണ്ടും നോട്ടീസ് നൽകി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് നിർബന്ധമായും ഹാജരാകണമെന്നാണ് പുതിയ സമൻസിലെ നിർദേശം. ചെയർമാനെ കേസിൽ പ്രതി ചേർക്കുന്നതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതും മുന്നിൽ കണ്ടാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് സൂചന. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം റദ്ദാക്കണമെന്ന പിഎസ്‌സിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി എം.ആർ. ബൈജു ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ ഹൈക്കോടതി അന്വേഷണം…

Read More

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്‌‌ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലും പരക്കെ മഴ പെയ്യുന്നുണ്ട്. ശക്തമായ കാറ്റിനും മഴയ്‌ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിലും പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങളും…

Read More

ഉച്ചാരണം ശരിയല്ലെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ഥിയുടെ നാക്ക് വടിപ്പിച്ചു; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: തേവലക്കാട് എസ്.എൻ. യു.പി സ്കൂളിൽ ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയോട് അധ്യാപകന്റെ ക്രൂരതയെന്ന് പരാതി. ഉച്ചാരണം ശരിയല്ലെന്ന് ആരോപിച്ച് ക്ലാസ് മുറിയിൽവെച്ച് കുട്ടിയുടെ നാക്ക് ഈർക്കിൽ ഉപയോഗിച്ച് വടിപ്പിച്ചെന്നാണ് ആരോപണം. കുട്ടിയുടെയും സഹപാഠികളുടെയും പരാതിയെ തുടർന്ന് അധ്യാപകൻ ആകർഷ് എസ്.എസിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചു. ക്ലാസിൽ കുട്ടി പറഞ്ഞ വാക്ക് മനസിലായില്ലെന്ന് പറഞ്ഞ് അധ്യാപകൻ പരിഹസിച്ചെന്നും തുടർന്ന് മറ്റൊരു കുട്ടിയെക്കൊണ്ട് ഈർക്കിൽ എടുപ്പിച്ച് എല്ലാവരുടെയും മുന്നിൽവെച്ച് നാക്ക്…

Read More

തലസ്ഥാനത്ത് തുലാവർഷം കനക്കും; കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,​ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ശക്തമായ മഴയോടൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. എട്ടാം തീയതി ഞായറാഴ്ച ഇടുക്കി ജില്ലയിൽ മാത്രമാണ്…

Read More

തിരുവനന്തപുരത്തിന്റെ മകൾ നിത്യ രാമൻ ലോസ് ആഞ്ചലസ് മേയർ; അഭിനന്ദിച്ചും അനുഗ്രഹിച്ചും ശശി തരൂർ എം‌പി

ന്യൂഡൽഹി: തിരുവനന്തപുരത്ത് ജനിച്ച നിത്യ രാമൻ ലോസ് ആഞ്ചലസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടതിൽ കോൺഗ്രസ് എംപി ശശി തരൂർ അഭിനന്ദനം അറിയിച്ചു. അതോടൊപ്പം, ഇന്ത്യയിലെ നഗരങ്ങളിലെ മേയർമാർക്ക് ലഭിക്കുന്ന പരിമിതമായ സാഹചര്യങ്ങളെയും അദ്ദേഹം വിമർശിച്ചു. ന്യൂയോർക്കിലെ സോഹ്‌റാൻ മംദാനിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങൾ ഇന്ത്യൻ വംശജരാകും ഭരിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയിലെ അവരുടെ സഹപ്രവർത്തകരേക്കാൾ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ അവർക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അധികാരം ചിതറിക്കുകയും ബജറ്റ് പരിമിതപ്പെടുത്തുകയും…

Read More

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ചെയർമാനെയും പ്രതിചേർത്തേക്കും; നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നീക്കം. പി.എസ്.സി അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരി നൽകിയ മൊഴിയിൽ ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിന്റെ ഉത്തരവാദിത്തം അന്നത്തെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷിന് മേൽ ചുമത്തിയതായാണ് വിവരം. ചെയർമാനെതിരായും നിർണായകമായ മൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ…

Read More

ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യവുമായി കെഎസ്ആർടിസി,​ അഞ്ച് ബസുകൾ നിരത്തിൽ

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കിയ അഞ്ച് പുതിയ ബസുകൾ കൂടി നിരത്തിലിറങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി ജോൺ ബസുകളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. രണ്ട് എ.സി ബസുകളും മൂന്ന് നോൺ എ.സി ബസുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇവ ഉപയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പാലക്കാട്ടേക്ക് രണ്ടും അമൃതയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്. രണ്ട് എ.സി ബസുകൾ ഉപയോഗിച്ച് ആരംഭിച്ച പാലക്കാട് സർവീസ് രാത്രി…

Read More

അഭിറാമിന്റെ കൊലപാതകം ആസൂത്രിതം, ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യയും അറസ്റ്റിൽ

തിരുവനന്തപുരം : ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരൻ അഭിറാം കൊല്ലപ്പെട്ട കേസിൽ,​ രണ്ടാംപ്രതി ഉമറിന്റെ പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ആക്കുളം സ്വദേശി ഐശ്വര്യയാണ് (21)​ അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഐശ്വര്യയെ ചോദ്യം ചെയ്യലിന് ഒടുവിലാണ് വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതൊരു ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ 17കാരനായ ഒന്നാംപ്രതി,​ കാപ്പകേസ് പ്രതി ഉമർ,​ 17കാരന്റെ പെൺസുഹൃത്തായ 18കാരി അനന്ത എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 17കാരനായ ഒന്നാം പ്രതി താൻ ഒറ്റയ്ക്കാണ് കൊലപാതകം…

Read More

ടെറ്റ് യോഗ്യത: അദ്ധ്യാപകരെ പിരിച്ചുവിടരുത്, സുപ്രീംകോടതിയിൽ ഇളവ് തേടി കേരളം

തിരുവനന്തപുരം: അദ്ധ്യാപകരുടെ കെ- ടെറ്റ്‌ യോഗ്യതയിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. 2010 ഓഗസ്റ്റ് 23നും 2025 സെപ്തംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച അദ്ധ്യാപകർക്ക് ഇളവുതേടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസാകാത്ത അദ്ധ്യാപകരെ ജോലിയിൽ നിന്ന് പെട്ടെന്ന് പിരിച്ചുവിടരുതെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം അഭിഭാഷകൻ പി എസ് സുൽഫീഖർ അലിയാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 2010 ഓഗസ്റ്റ് 23നും 2025 സെപ്തംബർ ഒന്നിനും…

Read More