പ്രഥമ ജോൺസൺ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

തിരുവനന്തപുരം: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ. എസ്. ചിത്രയ്ക്ക് സമ്മാനിക്കും. 2026 ഡിസംബർ ഒൻപതിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും നൽകി ആദരിക്കും. തൃശൂർ ബിഷപ്പ് പാലസിനോട് ചേർന്നുള്ള ഡിബിസിഎൽസി ഹാളിൽ ഡിസംബർ ഒൻപത് വൈകിട്ട് 5.30നാണ് അവാർഡ് സമ്മേളനം നടക്കുന്നത്. തുടർന്ന് കെ. എസ്. ചിത്ര "രാജഹംസമേ" ജോൺസൺ സംഗീതസന്ധ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

Read More

തൃശൂരിൽ രാപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

തൃശൂർ: തിരുവനന്തപുരം–ചെന്നൈ രാപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം. സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭ്യമായ വിവരം.

Read More

വിപ്പ് ലംഘിച്ച് രണ്ട് സിപിഐ അംഗങ്ങള്‍ വോട്ടുചെയ്തു ; പാറളം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചു

തൃശൂര്‍: പാറളം പഞ്ചായത്തില്‍ സിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍. വിപ്പ് ലംഘിച്ച് സിപിഐ അംഗങ്ങള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കുകയും റോസ്‌മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.

Read More

തൃശ്ശൂര്‍പൂരം അട്ടിമറി: ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ; പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അട്ടിമറിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി സര്‍ക്കാരിന് കൈമാറും. തിരുവമ്പാടി ദേവസ്വം പുനരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനിരിക്കെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുമോ, തുടരന്വേഷണം പ്രഖ്യാപിക്കുമോ എന്ന കാര്യം ഉടന്‍ അറിയാം. തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ അടക്കം പ്രതിചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറുന്നതിന് മുമ്പ് സമര്‍പ്പിച്ചിരുന്നു.

Read More

വരുന്നത് ഇടിമിന്നലോടുകൂടിയ മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. 24/10/2026: കോഴിക്കോട്, കണ്ണൂർ, കാസർകോട് 25/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,…

Read More

പൂരം കലക്കൽ: നിലവിലെ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നത്, പുനഃരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം കലക്കലിൽ പുനഃരന്വേഷണം വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതാണെന്ന് ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ വിമർശിച്ചു. ദേവസ്വം ഭാരവാഹികളെയടക്കം പ്രതിചേർത്തുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി സർക്കാരിന് കൈമാറിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. 'സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് പൂർണമായും തെറ്റാണ്. തിരുവമ്പാടി ദേവസ്വം പ്രതിനിധികളെല്ലാവരും കൂടി പൂരം കലക്കിയെന്ന് പറഞ്ഞാൽ അതൊരു തെറ്റല്ലേ? ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ആ തെറ്റുകൾ എന്താണെന്ന് ചൂണ്ടിക്കാണിച്ചാൽ അത് തിരുത്താനും ദേവസ്വം…

Read More

തൃശൂർ പൂരം അട്ടിമറി; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി, കേസിൽ എട്ട് പ്രതികൾ

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നൽകിയത്. എട്ടുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തത് വാർത്തയായതിന് പിന്നാലെയാണ് നടപടി. സർക്കാർ അനുമതിക്ക് വേണ്ട നിയമവകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ, തുടർനടപടികൾക്കായി ഡിജിപി ഈ റിപ്പോർട്ട് നാളെത്തന്നെ സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു കേസിൽ അന്വേഷണം നടന്നത്. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ…

Read More

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം സുഗമമാക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി ദേവസ്വം ബോർഡ്. നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിംഗിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ…

Read More

തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തൃശൂർ: കോടന്നൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേപുരയ്ക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

തൃശൂരിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തൃശൂർ തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്ത് മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ യുവതിയെ കണ്ടെത്തിയത്. മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന്…

Read More