ഭാവിയിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കണം ; ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലച്ച് പവര്‍കട്ട് തുടരുന്ന സാഹചര്യത്തില്‍ ഭാവിയിലെ ഊര്‍ജ്ജ പ്രതിസന്ധി മുന്നില്‍ വെച്ച് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും പരിഗണനയില്‍. മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ആവശ്യത്തിന്റെ 70 ശതമാനത്തിലേറെ വൈദ്യുതിയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. പദ്ധതി നടപ്പാക്കാനുള്ള പുനരാലോചന റിപ്പോര്‍ട്ട് പഠിച്ചശേഷമായിരിക്കും തീരുമാനം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചനകള്‍ നടത്തുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ക്ഷാമമുണ്ടെന്നും സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍…

Read More

ഇടുക്കിയിൽ ചക്കക്കൊമ്പന്റെ ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരുംവഴി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ബുഷാരയാണ് (52) മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ…

Read More

റേഞ്ച് റോവർ വിവാദം: മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു, യാത്ര പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ

തിരുവനന്തപുരം: വിവാദമായ റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു. റേഞ്ച് റോവർ യാത്രയ്ക്ക് പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെയെന്നാണ് വിവരം. വാഹനം അനുവധിച്ചത് ഒരൊറ്റ തവണ കണ്ണൂരിൽ നിന്ന് കൂർഗിലേയ്ക്ക് പോകാനാണെന്നും ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. പതിമൂന്നാം നമ്പർ ഉള്ള ഈ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡോ സ്റ്റിക്കറോ പതിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതും അതിന്മേൽ ഉയർന്നുവന്ന സുരക്ഷാ-വകുപ്പുതല…

Read More

‘പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തരെത്തി, കണക്കുകൂട്ടലിലെ വീഴ്ചയാണ് അരവണ ക്ഷാമത്തിന് കാരണമായത്’

ന്യൂഡൽഹി: ശബരിമലയിലെ അരവണ വിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടായതായി തോന്നുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സാധാരണ മാസപൂജയ്ക്ക് എത്തുന്നതിനെക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ശബരിമലയിൽ എത്തിയെന്നും ഈ കണക്കുകൂട്ടലിൽ ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു മലയാള മാദ്ധ്യമത്തോടാണ് കെ ജയകുമാർ പ്രതികരിച്ചത്. 'അഞ്ചുദിവസത്തെ മാസപൂജയ്ക്ക് ശബരിമല തുറക്കുമ്പോൾ സാധാരണയായി രണ്ടു മുതൽ രണ്ടര ലക്ഷം ടിൻ അരവണയാണ് വേണ്ടിവരുന്നത്. അപ്പോൾ ഞങ്ങൾ മൂന്നേകാൽ ലക്ഷം ടിൻ അരവണ അടിച്ചുവച്ചശേഷം…

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു; മുൻവശം പൂർണമായും കത്തിയമർന്നു

പാലക്കാട്: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് ഉടൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. പെരുന്തൽമണ്ണയിൽ നിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. പട്ടാമ്പിയിലെത്തിയപ്പോൾ ബസിന്റെ മുൻവശത്ത് തീ പടരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ബസ് ഉടൻ നിർത്തിയതിനുശേഷം എല്ലാ യാത്രക്കാരോടും ചാടിയിറങ്ങാൻ പറഞ്ഞു. മിക്കവാറും യാത്രക്കാർ ഉറങ്ങുകയായിരുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും കത്തി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ്…

Read More

പാലക്കാട് കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു; ഭ‌ർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നു. എത്തനൂർ തെക്കേ വീട്ടിൽ അനുപ്രിയയാണ് (31) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 3.30ഓടെ പലക്കാട് കൊടുവായൂരിലാണ് നാടിനെ നടുക്കിയ സംഭവം. പിട്ടുപീടികയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഇരുവരും തമ്മിൽ നിരന്തരം കുടുംബവഴക്കുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായി ഉണ്ടായ തർക്കത്തിനിടയിലാണ് മണികണ്ഠൻ അനുപ്രിയയുടെ കഴുത്ത് ഞെരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം…

Read More

മലപ്പുറത്ത് കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചില്‍ ; അഞ്ചുപേര്‍ മരിച്ചതായി സ്ഥിരീകരണം

മലപ്പുറം: ചോക്കാട് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി. ഒരാള്‍ക്കായി തെരച്ചില്‍. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തുക യായിരുന്നു. ടികെ നഗറില്‍ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. കാണാതായ ഒരാൾക്കായി വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിന് സമീപം തിരച്ചില്‍ തുടരുകയാണ്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട്…

Read More

സെമിത്തേരികളിൽ നിന്ന് പതിവായി ഗ്രാനൈറ്റ് മോഷണം പോകുന്നു,​ പ്രതികൾ പിടിയിലായതോടെ സത്യം പുറത്ത്

പത്തനംതിട്ട : മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ സംഘം ഒടുവിൽ പിടിയിൽ. മല്ലപള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തിവന്ന തമിഴ്‌നാട് സ്വദേശി ജലാൽ സുന്ദർ,​ പശ്ചിമ ബംഗാൾ സ്വദേശി സുർജിത്,​ മലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് കീഴ്‌വായ്പൂർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ജലാൽ സുന്ദറാണ് കടയുടമ. വിപണിയിൽ ഗ്രാനൈറ്റിന് ക്ഷാമം നേരിട്ടതോടെയാണ് ഇവർ പള്ളി സെമിത്തേരികളിൽ മോഷണത്തിനിറങ്ങിയത്. ഒരു പള്ളിയിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച് തൊട്ടടുത്ത…

Read More

വട്ടവടയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; പിന്നാലെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു, ഒരാൾ ചികിത്സയിൽ

വട്ടവട: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്‌ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. കനത്ത മഴയിൽ തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഇവിടുത്തെ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചത്. ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയ്‌ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നേരത്തേ തന്നെ പ്രദേശത്ത് മഴ മുന്നറിയിപ്പുണ്ടായിരുന്നു. യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇടുക്കിയിൽ ഇപ്പോഴും ശക്തമായ…

Read More

തിരുവനന്തപുരം നഗരൂരിൽ തെരുവുനായ ആകമണം: പതിനൊന്നുകാരന് കൈവിരൽ നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുവയസുകാരന് കൈവിരൽ നഷ്ടമായതായി പരാതി. മൊട്ടലുവിള സ്വദേശികളായ രാജു, അഞ്ചു ദമ്പതികളുടെ മകൻ ശരണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ശരണും ഇളയ സഹോദരിയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഇവർക്ക് നേരെ തെരുവുനായ പാഞ്ഞടുത്തത്. പരിഭ്രാന്തയായ ഇളയ സഹോദരി ഉടൻ തന്നെ കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു. തുടർന്ന് ശരണിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ വലതുകയ്യിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ആക്രമണത്തിൽ ശരണിന്റെ…

Read More