പ്രഥമ ജോൺസൺ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

തിരുവനന്തപുരം: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ. എസ്. ചിത്രയ്ക്ക് സമ്മാനിക്കും. 2026 ഡിസംബർ ഒൻപതിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും നൽകി ആദരിക്കും. തൃശൂർ ബിഷപ്പ് പാലസിനോട് ചേർന്നുള്ള ഡിബിസിഎൽസി ഹാളിൽ ഡിസംബർ ഒൻപത് വൈകിട്ട് 5.30നാണ് അവാർഡ് സമ്മേളനം നടക്കുന്നത്. തുടർന്ന് കെ. എസ്. ചിത്ര "രാജഹംസമേ" ജോൺസൺ സംഗീതസന്ധ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

Read More

ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശിൽപ്പി വുമ്മിടി എതിരാജ് അന്തരിച്ചു; പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി

ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശിൽപ്പിയായ വുമ്മിടി എതിരാജ് (100) അന്തരിച്ചു. ഒക്ടോബർ 21-നാണ് അദ്ദേഹം ചെന്നൈയിൽ അന്തരിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ 125 വർഷം പഴക്കമുള്ള വുമ്മിടി ബംഗാരു ജ്വല്ലറി കുടുംബത്തിലെ മുതിർന്ന അംഗമാണ് അദ്ദേഹം.

Read More

പ്രശസ്ത മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ചെന്നൈ : പ്രശസ്ത മൃദംഗ വിദ്വാൻ പദ്‌മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു. 91 വയസായിരുന്നു,​ ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത രംഗത്ത് മൃദംഗ വാദനത്തിലെ സവിശേഷ സാന്നിദ്ധ്യമായിരുന്നു ഗുരുവായൂർ സ്വദേശിയായ ദൊരൈ. എട്ടാം വയസിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളം വായിച്ചായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. എട്ട് പതിറ്റാണ്ടോളം സംഗീത രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. പുതുക്കോട്ടൈ ശൈലിയിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. ജി.എസ്. കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1995 ജൂലായ് രണ്ടിന് ഗുരുവായൂരിലായിരുന്നു ജനനം. അഞ്ചാം വയസിൽ…

Read More

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം ; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. പല തവണ അന്വേഷിക്കപ്പെട്ട കേസി ല്‍ സംശയം ഉന്നയിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തേ നടന്ന അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും തങ്ങള്‍ ഉന്നയിച്ച സംശയങ്ങളില്‍ അന്വേഷണം നടന്നില്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. മുമ്പ് സിബിഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുകയും സാധാരണ വാഹനാപകടം എന്ന നിലയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ നേരത്തേ വാഹനം ഓടിച്ച അര്‍ജ്ജുനെ മാത്രമായിരുന്നു പ്രതി…

Read More

65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്; ജനുവരി 4 മുതൽ 8 വരെ

കൊച്ചി: 65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുക. മറൈൻ ഡ്രൈവാണ് പ്രധാന വേദി. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാർഥികൾ മാറ്റുരയ്ക്കും. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂരായിരുന്നു വേദി. 1028 പോയിന്റോടെ കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കി. തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് കിരീടം നേടി. സംസ്ഥാന സ്‌കൂൾ കായികമേള…

Read More

കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ സംഘർഷം, മലയാളികളടക്കം വിദ്യാർത്ഥികൾക്ക് പരിക്ക്

കൊൽക്കത്ത : കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ സംഘർഷം. മലയാളി വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരുക്കേറ്റു. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്നതിനിടെ, ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചു. അറിവില്ലാതെയാണ് പരിപാടി നടത്തുന്നതെന്നും വിദ്വേഷപ്രചാരണം നടത്തുന്നതായും വിദ്യാർഥികൾ ആരോപിച്ചു. ഇതോടെ സംഘാടകരായ ആളുകൾ വിദ്യാർഥികളെ മർദിച്ചെന്നാണ് ആരോപണം. ബ്ലേഡ് ഉപയോഗിച്ച് വിദ്യാർഥികളെ ആക്രമിച്ചുവെന്നും പരാതിയുണ്ട്. വിദ്യാർഥികൾക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആർ എസ് എസ് ഗോ ബാക്ക് വിളികളോടായാണ്…

Read More

പ്രേംകുമാര്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും ; ജി വേണുഗോപല്‍ സംഗീതനാടക അക്കാദമിയിലേക്ക്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്റേതായ നിലപാടുകളുടെ പേരില്‍ അനഭിമതനായി മാറിയ നടന്‍ പ്രേംകുമാര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷനാകും. സംഗീതനാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ ജി.വേണുഗോപാലിനെയും സാഹിത്യ അക്കാദമി ചെയര്‍മാനായി കവി കല്‍പ്പറ്റ നാരായണനെയും നിയോഗിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടയ്ക്ക് വെച്ചു മാറ്റിയിരുന്നു. ലൈംഗികാപവാദത്തെ തുടര്‍ന്ന് രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മികച്ച സംഘാടകനായി പേരെടുത്ത ആളായിരുന്നു പ്രേംകുമാര്‍. എന്നാല്‍ ആശാസമരത്തില്‍ ഉള്‍പ്പെടെ പ്രേംകുമാര്‍ എടുത്ത…

Read More

സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് വിട,​ സംസ്കാരം ഔ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ല​യ്ക്കു​വേ​ണ്ടി​ ​ജീ​വി​തം​ ​സ​മ​ർ​പ്പി​ച്ച​ ​സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ​നാ​ടി​ന്റെ​ ​അ​ന്ത്യാ​ഞ്ജ​ലി.​ വൈ​കി​ട്ട് 6.45​ന് ​തൈ​ക്കാ​ട് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ​ ​ന​ട​ന്ന​ ​സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ​ ​മ​രു​മ​ക​ൻ​ ​ച​ന്ദ​ൻ​കു​മാ​ർ​ ​ചി​ത​യ്ക്ക് ​തീ​കൊ​ളു​ത്തി.​ 11​ ​ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​സൂ​ര്യ​ ​നൃ​ത്ത,​ ​സം​ഗീ​തോ​ത്സ​വത്തിലെ പരിപാടികൾ ആരംഭിക്കുന്ന സമയവും 6.45​നായിരുന്നു .​ ​ബു​ധ​നാ​ഴ്ച​ ​സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ ​ഈ​ ​ലോ​ക​ത്തോ​ട് ​വി​ട​ ​പ​റ​ഞ്ഞ​തും​ ​അ​തേ​ ​സ​മ​യ​ത്താ​ണ് ​എ​ന്ന​തും​ ​മ​റ്റൊ​രു​ ​യാ​ദൃ​ശ്ചി​ക​ത. സൂര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​ ​ക​ലാ​സ​പ​ര്യ​യു​ടെ​ ​അ​ട​യാ​ള​മാ​യ​ ​സൂ​ര്യ​ ​ഗ​ണേ​ശ​ത്തി​ൽ​ ​ഇ​ന്ന്​ ​രാ​വി​ലെ​ ​ഏ​ഴു​മു​ത​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​ച്ച​ ​ഭൗ​തി​ക​ദേ​ഹ​ത്തി​ൽ​ ​സാ​മൂ​ഹി​ക,​​​ ​രാ​ഷ്ട്രീ​യ​…

Read More

ചെറുവിമാനം ഉപയോഗിച്ച്‌ മൊണാലിസയെ വരച്ചു; ആകാശം ക്യാൻവാസാക്കി പൈലറ്റ്

വാഷിംഗ്‌ടൺ: ലോകപ്രശസ്‌ത ചിത്രകാരൻ ലിയോണാർഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ചാണ് പൈലറ്റ് മോണാലിസയുടെ ആകാശചിത്രം ഒരുക്കിയത്. സെപ്‌തംബർ 18 വെള്ളിയാഴ്‌ച ഒക്ലഹോമയ്‌ക്കും അർക്കൻസാസിനും മുകളിലൂടെ നടത്തിയ ഈ അപൂർവ പറക്കലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അർക്കൻസാസിലെ ബെന്റൺവില്ലിൽനിന്ന് പറന്നുയർന്ന ചെറുവിമാനം ഏകദേശം നാല് മണിക്കൂറോളം പറന്നാണ് ചിത്രം പൂർത്തിയാക്കിയത്. വിമാനത്തിന്റെ ഓരോ നീക്കവും കൃത്യമായി ആസൂത്രണം ചെയ്‌തതോടെയാണ് മോണാലിസയുടെ രൂപം ഫ്ലൈറ്റ് പാത്തിൽ തെളിഞ്ഞത്. എയർനവ് റഡാർ പുറത്തുവിട്ട ത്രീഡി…

Read More

പ്രകാശിനിയുടെ പാട്ടുകേട്ടു, നേരിൽ കാണാൻ ക്ഷണിച്ചു; 10 ദിവസം മാത്രം ബാക്കിനിൽക്കെ ജാനകിയമ്മ വിടപറഞ്ഞു

കണ്ണൂർ: “വളരെ നന്നായിട്ട് പാടി, വളരെ നന്നായിരിക്കുന്നു. അവരോട് പറയൂ എന്റെ ബ്ലസ്സിങ്സ്. അവരുടെ ഫോൺനമ്പർ കിട്ടിയാൽ എന്നെ വിളിക്കാമോ?” 1970-ൽ പുറത്തിറങ്ങിയ ’അമ്പലപ്രാവ്’ എന്ന ചിത്രത്തിനുവേണ്ടി താൻ പാടിയ ‘താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിലുരുണ്ടും…’ എന്ന ഗാനം ഒരു മലയാളി ആലപിച്ചപ്പോൾ അതിനോടുള്ള ഗായിക എസ്. ജാനകിയുടെ പ്രതികരണമായിരുന്നു ഇത്. ശിവപുരം എച്ച്.എസ്.എസിലെ മുൻ സംഗീതാധ്യാപിക പ്രകാശിനി മാധവനാണ് എസ്. ജാനകി എന്ന മഹാഗായികയുടെ ’ബ്ലസ്സിങ്സ്‌’ ലഭിച്ച ആ പാട്ടുകാരി. കഴിഞ്ഞവർഷം ഒക്ടോബർ 18-നാണ്…

Read More