ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല; അബ്ദുറഹ്മാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ
തിരുവനന്തപുരം: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹ്മാൻ തിരുത്തിയില്ലെന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ആർ രമേശ് എസ്‌ഐടിക്ക് മൊഴി നൽകി. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും രമേശ് എസ്‌ഐടിയുടെ ചോദ്യം ചെയ്യലിൽ ആരോപിച്ചു. ടെൻഡറില്ലാതെ സ്‌പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അബ്ദുറഹ്മാൻ അവഗണിച്ചു. എയ്‌ഡഡ് കോളേജ് അദ്ധ്യാപികയുടെ സേവനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും മുൻമന്ത്രി…