സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയ് സംഘാംഗം ‘ഹരി ബോക്സർ’ യുഎസിൽ കസ്റ്റഡിയിൽ

ന്യൂഡൽഹി:ഗുണ്ടാതലവനും ലോറൻസ് ബിഷ്‌ണോയ് ഗാംഗിലെ സജീവ അംഗവുമായ ഹരിചന്ദ് ജാട്ട് എന്ന 'ഹരി ബോക്‌സർ' കാലിഫോർണിയയിൽ വച്ച് യുഎസ് അധികൃതരുടെ കസ്റ്റഡിയിലായി. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ നിന്നും ഹരിയാന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൽ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായ സംഭവം മുതൽ ഇന്ത്യൻ സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികൾ ബോക്‌സറുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഗുണ്ടാസംഘ തലവനെ ഇന്ത്യയിലേക്ക് തിരികെ…

Read More

‘രാമായണത്തിന്റെ വ്യാജ പതിപ്പുകളുള്ള ലിങ്കുകളും വീഡിയോകളും നീക്കം ചെയ്യണം’

രൺബീർ കപൂർ,​ സായ് പല്ലവി,​ യാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ച രാമായണം തിയേറ്ററുകളിൽ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴതെ പകർപ്പകാശ ലംഘനത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമയുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് ഹൈക്കോടതി വെള്ളിയാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രത്തിവ്റെ കോപ്പിറൈറ്റ് അവകാശികളായ ഗോഡ് പവർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ‌് നൽകിയ പരാതിയിൽ പൈറേറ്റഡ് ലിങ്കുകളും അനധികൃത ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് കോടതി ഇന്റർനേറ്റ് സ,​േവന…

Read More

കൊച്ചിയിൽ ഡോക്‌ടർക്ക് ക്രൂരമർദ്ദനം; യുവനടി അറസ്റ്റിൽ, ഹണിട്രാപ്പെന്ന് സംശയം

കൊച്ചി: ഡോക്‌ടർക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ നടി അറസ്റ്റിൽ. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായത്. കൊച്ചിയിലാണ് സംഭവം. ചികിത്സിക്കാനെന്ന വ്യാജേന ഡോക്‌ടറെ വിളിച്ചുവരുത്തി മർദ്ദിച്ചെന്നാണ് പരാതി. നടിയടക്കം മൂന്നുപേരാണ് കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. 41 വയസുകാരനായ ഡോക്‌ടറാണ് മർദ്ദനത്തിനിരയായത്. അതുല്യയും ഡോക്‌ടറും സുഹൃത്തുക്കളായിരുന്നു. തന്റെ അമ്മയുടെ അനുജത്തിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇവർ തന്റെ ഫ്ളാറ്റിലുള്ളതിനാൽ ഇവിടേയ്ക്ക് വരണമെന്നും ആവശ്യപ്പെട്ട് അതുല്യ ഡോക്‌ടറെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പൊന്നുരുന്നി ഭാഗത്തുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയിലാണ്…

Read More

നമ്മുടെ പന്തളം അങ്ങ് ഹോളിവുഡിൽ വരെ ചർച്ചയായി, അതും ‘ദി ഒഡീസി’ താരത്തിന്റെ ചിത്രത്തിൽ, അമ്പരന്ന് മലയാളികൾ

ഹോളിവുഡ് സൂപ്പർതാരം റോബർട് പാറ്റിൻസണിന്റെ പുതിയ ചിത്രത്തിലെ അമ്പരപ്പിക്കുന്ന റഫറൻസിൽ ഞെട്ടിയിരിക്കുകയാണ് മലയാളികളടക്കം ഹോളിവുഡ് ചലച്ചിത്ര ആരാധകർ. റോബർട് പാറ്റിൻസന്റെ പുതിയ ത്രില്ലർ ചിത്രമായ പ്രൈംടൈമിലാണ് പത്തനംതിട്ട ജില്ലയിലെ പന്തളത്തെ കുറിച്ച് എടുത്തുപറയുന്നത്. കഥയിലെ ഒരു ഭാഗം നടക്കുന്നത് പത്തനംതിട്ടയിലെ പന്തളത്താണ്. ഇവിടെ ഒരു മദ്യശാലയിൽ നായകൻ ഇരിക്കുമ്പോൾ ഒരാൾ അവിടെയെത്തി കുട്ടികളെ കാണാതാകുന്ന സംഭവത്തെ കുറിച്ച് ചോദിക്കുന്നു. ദക്ഷിണേന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ കുട്ടികളെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്ന സംഭവങ്ങൾ കൂടുകയാണ്. ഒരു ഗ്രാമത്തിൽ ഒരിക്കൽ മാത്രമാണ് ഇത്തരം…

Read More

നമ്മുടെ പന്തളം അങ്ങ് ഹോളിവുഡിൽ വരെ ചർച്ചയായി, അതും ‘ദി ഒഡീസി’ താരത്തിന്റെ ചിത്രത്തിൽ, അമ്പരന്ന് മലയാളികൾ

ഹോളിവുഡ് സൂപ്പർതാരം റോബർട് പാറ്റിൻസണിന്റെ പുതിയ ചിത്രത്തിലെ അമ്പരപ്പിക്കുന്ന റഫറൻസിൽ ഞെട്ടിയിരിക്കുകയാണ് മലയാളികളടക്കം ഹോളിവുഡ് ചലച്ചിത്ര ആരാധകർ. റോബർട് പാറ്റിൻസന്റെ പുതിയ ത്രില്ലർ ചിത്രമായ പ്രൈംടൈമിലാണ് പത്തനംതിട്ട ജില്ലയിലെ പന്തളത്തെ കുറിച്ച് എടുത്തുപറയുന്നത്. കഥയിലെ ഒരു ഭാഗം നടക്കുന്നത് പത്തനംതിട്ടയിലെ പന്തളത്താണ്. ഇവിടെ ഒരു മദ്യശാലയിൽ നായകൻ ഇരിക്കുമ്പോൾ ഒരാൾ അവിടെയെത്തി കുട്ടികളെ കാണാതാകുന്ന സംഭവത്തെ കുറിച്ച് ചോദിക്കുന്നു. ദക്ഷിണേന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ കുട്ടികളെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്ന സംഭവങ്ങൾ കൂടുകയാണ്. ഒരു ഗ്രാമത്തിൽ ഒരിക്കൽ മാത്രമാണ് ഇത്തരം…

Read More

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; ഉത്തരവിറക്കി

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരാകും. വനം – വന്യജീവി സംരക്ഷണ ബോധവൽക്കരണം, വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം ഉൾപ്പെടെ ഏഴ് പ്രവർത്തന മേഖലകളാണ് ഇരുവ‌ർക്കുമുള്ളത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി.

Read More

നടിയെ ആക്രമിച്ച കേസ്; കോടതിയിൽ ഉറങ്ങിയെന്ന പരാമർശം, വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരെ അഭിഭാഷക ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക. സ്വമേധയ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി ബി മിനിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. താൻ കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് വിചാരണയ്ക്കായി ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നാണ് ഹർജിയിലെ ആരോപണം. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് രജിസിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. 2026 ജനുവരി 12ന് ജഡ്ജി ഹണി എം…

Read More

അജിത്തും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു,​ ഡെയർ ഡെവിളിന് ചെന്നൈയിൽ തുടക്കം

തമിഴ് സൂപ്പർതാരം അജിത്കുമാറും മലയാളി താരം ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. അജിതിന്റെ 64-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രനാണ്. ശാലിനി അജിത് കുമാറാണ് നിർമ്മാണം. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു. ശ്രീലീലയാണ് നായിക. പാർത്ഥിപൻ, സുനിൽ,​ റെഡിൻ കിംഗ്‌സ്‌ലി,​ പ്രഭു,​ രാധിക,​ യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്നു. വിജയ് വേലുക്കുട്ടിയാണ് എഡിറ്റിംഗ്. സുപ്രീം സുന്ദറാണ്…

Read More

ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

തന്റെ വിവാഹം ഈ മാസം ഉണ്ടാകുമെന്ന് വെളിപ്പെടുത്തി ഗായിക റിമി ടോമി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് റിമി ഇക്കാര്യം വ്യക്തമാക്കിയത്. ഉടൻ വിവാഹമുണ്ടാകുമെന്ന് കഴിഞ്ഞദിവസം റിമി പറഞ്ഞിരുന്നു. പിന്നാലെയാണ് വരനെക്കുറിച്ചുള്ള വിവരങ്ങൾ ഗായിക പങ്കുവച്ചത്. 'ഒരുപാട് സന്തോഷമുണ്ട് വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത കണ്ട് ഒരുപാട് പേർ സപ്പോർട്ട് ചെയ്തു. വളരെ സന്തോഷം തോന്നി. ഞാൻ ഹാപ്പിയായി ഇരിക്കണമെന്ന് ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലായി. ഈ മാസമാണ് വിവാഹം. വരൻ മുംബയിൽ നിന്നാണ്. മലയാളിയാണ്….

Read More

ഉറക്കത്തിനിടയിൽ അപസ്‌മാരം; ടെലിവിഷൻ താരം അനുജ് മരണപ്പെട്ടു

മുംബയ്: ഉറക്കത്തിനിടയിൽ അപസ്മാരമുണ്ടായതിനെത്തുടർന്ന് ടെലിവിഷൻ നടൻ അനുജ് താക്കൂർ മരണപ്പെട്ടു. 33 വയസായിരുന്നു. ധൂം മച്ചാവോ ധൂം, ബന്ധൻ സാത്ത് ജൻമോം കാ, ബീന്ദ് ബനൂംഗ ഗോദി ചദൂംഗ, മഹിസാഗർ എന്നീ ടിവി പരമ്പരകളിലൂടെ ശ്രദ്ധേയനായിരുന്നു. ഒക്‌ടോബർ 27നാണ് മരണപ്പെട്ടത്. സൂഹൃത്തും കാസ്റ്റിംഗ് ഡയറക്‌ടറുമായ രൂപേഷ് സോനർ ആണ് മരണവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. എല്ലാദിവസവും രാവിലെ 4.30ന് ഉറക്കമുണരുന്നയാളാണ് അനുജ് എന്ന് രൂപേഷ് പറയുന്നു. തുടർന്ന് ജോഗിംഗ് ഉൾപ്പെടെയുള്ള വ്യായാമം ചെയ്യും. എന്നാൽ മരണദിവസം അനുജ് രാവിലെ…

Read More