ബംഗളൂരു കൂട്ടക്കൊല; പ്രതി ക്രൈംമാസിക ഉടമ, വെറുതേവിട്ടത് രണ്ട് കുട്ടികളെ മാത്രം

ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ ടാക്‌സി ഡ്രൈവർ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും തർക്കങ്ങളുണ്ടാകുമ്പോൾ വീട്ടുകാർ സുനിതയെ പിന്തുണയ്ക്കു‌ന്നതുമാണ് കൊലപാതകിയായ ഇന്ദുശേഖറിൽ വൈരാഗ്യമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ‘താനവരതി’ എന്ന ക്രൈംമാസികയുടെ നടത്തിപ്പുകാരൻ കൂടിയാണ് രാജാജി നഗർ സ്വദേശിയായ ഇന്ദുശേഖർ. ഒക്ടോബർ 16നും 31നും ഇടയിലായി ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴ്…

Read More

ഭാര്യ ജീവനൊടുക്കി; മൃതദേഹം വെട്ടിനുറുക്കി മാലിന്യക്കൂമ്പാരത്തിൽ തള്ളി; കോടതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭർത്താവ്

വാഷിംഗ്ടൺ: ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയെന്നും ഭയം കാരണം മൃതദേഹം ഒളിപ്പിച്ചെന്നുമുള്ള ഭർത്താവിന്റെ മൊഴി അമേരിക്കൻ കോടതിയിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. ഭാര്യയുടെ മൃതദേഹം വെട്ടിനുറുക്കി വീടിന് സമീപത്തെ മാലിന്യപ്പെട്ടികളിൽ നിക്ഷേപിച്ചതായാണ് പ്രതി വിചാരണയ്‌ക്കിടെ മൊഴി നൽകിയത്. എന്നാൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷന്റെ ആരോപണം ഇയാൾ നിഷേധിച്ചു. അമേരിക്കയിലെ വിർജീനിയയിലെ മനാസസ് പാർക്കിൽ രണ്ട് വർഷത്തിലേറെയായി കാണാതായ നേപ്പാൾ സ്വദേശിനി മംത കാഫ്‌ളെയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലാണ് ഇന്ത്യൻ വംശജനായ ഭർത്താവ് നരേഷ് ഭട്ട് നിർണായക മൊഴി നൽകിയത്….

Read More

രണ്ട് കുപ്പികളിലായി മൂർഖൻ വിഷം; 5.2 കോടി രൂപ വിലമതിക്കുന്ന പാമ്പിൻ വിഷം പിടികൂടി

താനെ: മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് 5.2 കോടി രൂപ വിലമതിക്കുന്ന 500 മില്ലിഗ്രാമിലധികം പാമ്പിൻവിഷം പൊലീസ് പിടികൂടി. സംഭവത്തിൽ മുഹമ്മദ് ഡാനിഷ് ഫായിം ഖാൻ (23), അബ്ദുൾ കരീം റാഷിദ് അഹമ്മദ് ഷെയ്ഖ് (51), ഫൈസാൽ അബ്ദുൾ അസീസ് (30), ഫാറൂഖ് അലി അബ്ദുൾ അലി (37), നൂർ മുഹമ്മദ് വാലി മുഹമ്മദ് ഷെയ്ഖ് (47) എന്നിവരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ഡാനിഷ് ഫായിം ഖാൻ അബ്ദുൾ കരീം റാഷിദ് അഹമ്മദ് ഷെയ്ഖ് എന്നിവരിൽ നിന്ന് 250…

Read More

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: പെരുമ്പാവൂരിൽ മൂന്നുവയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റുമോർ‌ട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ നിന്ന് വീണുണ്ടായതല്ല, പരിക്ക് തല ഭിത്തിയിൽ ഇടിച്ച തരത്തിലുള്ളതാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കുമെന്ന് അമ്മ മൊഴി നൽകി. രണ്ടാനച്ഛൻ മൊഹേശ്വർ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്നും കുട്ടി വഴക്ക് ഉണ്ടാക്കുമ്പോഴാണ് രണ്ടാനച്ഛൻ അടിച്ചിരുന്നതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടി ടെറസിൽ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ മൊഴി നൽകി. ഇന്നലെയാണ്…

Read More

മിനി കൂപ്പർ അപകടം: സുഹൈലിന് ഉടൻ ജാമ്യമില്ല, മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിൽ മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അപകടസമയം കാറിലുണ്ടായിരുന്ന നിനവ്, അമീർ ഷാ, ടി ജോയൽ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ മറ്റ് ഗുരുതരമായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഉത്തരവ്. എന്നാൽ മുഖ്യപ്രതിയായ സുഹൈലിനെ 10 ദിവസത്തിനു ശേഷമേ മോചിപ്പിക്കൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്നാണ് തീരുമാനം….

Read More

ഗുജറാത്ത് ഹൈക്കോടതിക്ക് ബോംബ് ഭീഷണി ഇമെയിൽ; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

അഹമ്മദാബാദ്: നവംബർ 06 വെള്ളിയാഴ്ച സംസ്ഥാന ഹൈക്കോടതി വളപ്പ് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഭീഷണി ഇമെയിൽ ഹൈക്കോടതിക്ക് ലഭിച്ചു. രാവിലെ 8:43-നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് 1:11-ന് ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഇതിൽ പരാമർശിച്ചിരുന്നത്. ഇമെയിലിൽ 'ഖാലിസ്ഥാൻ നാഷണൽ ആർമി', 'ബബ്ബർ ഖൽസ' എന്നിവയെക്കുറിച്ച് അയച്ചയാൾ പരാമർശിച്ചിട്ടുണ്ട്. കൂടാതെ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 21-ന് നടക്കാനിരിക്കുന്ന ദിൽജിത് ദോസാഞ്ചിന്റെ സംഗീതപരിപാടിക്കെതിരെയും ഭീഷണിയുണ്ട്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗ്രനേഡ് ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഇമെയിലിൽ വ്യക്തമാക്കുന്നുണ്ട്….

Read More

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച കേസ് ; എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം. ഡി.ജി.പി. യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണച്ചുമതല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി എം.ആര്‍. അജിത് കുമാര്‍ സര്‍ക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. നവകേരള യാത്രയ്ക്കിടയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് അന്വേഷണം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കറുത്ത കൊടിയുമായി പ്രതിഷേധിച്ചവരെ സുരക്ഷാ…

Read More

ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം മൃതദേഹം വാൾ ഉപയോഗിച്ച് കഷണങ്ങളാക്കിയെന്ന് ഇന്ത്യൻ വംശജൻ; യുഎസ് കോടതിയിലെ വെളിപ്പെടുത്തൽ ഞെട്ടിക്കും!

വാഷിംഗ്ടൺ: ഭാര്യ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് മൃതദേഹം കഷണങ്ങളാക്കി എന്ന് ഒരു ഇന്ത്യൻ വംശജൻ അമേരിക്കയിലെ വിർജീനിയ കോടതിയിൽ സാക്ഷ്യപ്പെടുത്തി. ഗുളികകളും വിഷാംശമുള്ള കീടനാശിനിയും കഴിച്ച നിലയിൽ കട്ടിലിനടുത്ത് ഛർദ്ദിലിന് നടുവിൽ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടതെന്നും ഭാര്യ മംത കഫ്‌ലെ ഭട്ട് ആത്മഹത്യ ചെയ്തതാണെന്നും പ്രതി നരേഷ് ഭട്ട് കോടതിയിൽ പറഞ്ഞു. 2024-ൽ 28 കാരിയായ ഭാര്യയെ കാണാതായതുമായും കൊലപാതകവുമായും ബന്ധപ്പെട്ട്, കൊലപാതകം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മൃതദേഹം ഒളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഭട്ടിനെതിരെ ചുമത്തിയിരിക്കുന്നത്….

Read More

യുവ ഡോക്‌ടറെ മർദ്ദിച്ച സംഭവം ഹണിട്രാപ്പോ എന്നതിൽ അന്വേഷണം, അതുല്യയും സംഘവും ആവശ്യപ്പെട്ടത് ആറ് കോടി രൂപയെന്ന് സൂചന

കൊച്ചി: പൊന്നുരുന്നിയിൽ 41കാരനായ ഡോക്‌ടറെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവം ആസൂത്രണം ചെയ്‌തത് നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്‌ടറുടെ സൗഹൃദമാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്. ബന്ധുവിനെ ഡോക്‌ടർ പീഡനത്തിനിരയാക്കിയതായും ഈ വിവരം പുറത്തുപറയാതിരിക്കാൻ ആറ് കോടി രൂപ അതുല്യയും ബിബിൻ പെരുമ്പിള്ളിയും സംഘവും ആവശ്യപ്പെട്ടെന്നുമാണ് സൂചനകൾ. അത്രയും പണം നൽകാനാവില്ലെന്ന് ഡോക്‌ടർ അറിയിച്ചതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നായി ഭീഷണി. ഇതിനും വഴങ്ങാതെ വന്നതോടെ ഡോക്‌ടറെ ഇവർ മർദ്ദിച്ചു. ഇതിനുപിന്നാലെ ഡോക്‌ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ…

Read More

‘മതവികാരം വ്രണപ്പെടുത്തി’, കൃഷ്‌ണനെതിരെ പ്രസംഗിച്ച മതപ്രഭാഷകൻ ധീരേന്ദ്ര ശാസ്‌ത്രിക്കെതിരെ അപകീർത്തി കേസ്

ആഗ്ര: പ്രഭാഷണത്തിനിടെ ഭഗവാൻ കൃഷ്‌ണനെതിരെ അനാവശ്യ പരാമർശം നടത്തിയ സംഭവത്തിൽ മതപ്രഭാഷകനെതിരെ ക്രിമിനൽ കേസ്. മതപ്രഭാഷകൻ ധീരേന്ദ്ര ശാസ്‌ത്രി എന്ന ബാഗേശ്വർ ബാബയ്‌ക്കെതിരെയാണ് ആഗ്ര കോടതിയിൽ ഒരു അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനായ അജയ് പ്രതാപ് സിംഗാണ് ആഗ്ര സിവിൽ കോടതിയിൽ ഹർജി നൽകിയത്. ശ്രീകൃഷ്‌ണനെ അപകീർത്തിപ്പെടുത്തും വിധം ശാസ്‌ത്രി പരാമർശം നടത്തിയെന്നും ഇന്ന് മതവികാരത്തെയും ശ്രീകൃഷ്‌ണന്റെ പിൻതലമുറക്കാരുടെ സാമൂഹിക അന്തസിനെയും ബാധിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മദ്ധ്യപ്രദേശിലെ ശിവപുരിയിലെ കരേരയിൽ രാമകഥ പറയുന്നതിനിടെയാണ് ധീരേന്ദ്ര ശാസ്‌ത്രി ശ്രീരാമന്റെയും…

Read More