കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; പത്ത് മാസത്തിനിടെ രണ്ട് കമ്മീഷണർമാർ വിയോജിപ്പറിയിച്ചത് 14 തവണ
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ കടുത്ത എതിർപ്പുമായി കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ. വോട്ടർപട്ടിക പരിഷ്‌കരണം, പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കമ്മീഷൻ കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെയും നിയമവിരുദ്ധവുമായാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം പരാതി നൽകി. കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. ദി ഇന്ത്യൻ…