ന്യൂനമർദ സ്വാധീനം: ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദമായി ദുർബലപ്പെട്ട മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഞായറാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ…

Read More

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ 3 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. തെക്കന്‍കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിനുപുറമേ, മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തെക്കന്‍ മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ…

Read More

ബാര്‍ ലൈസന്‍സ്: എക്‌സൈസ് കമ്മീഷണറുടെ നടപടിയില്‍ വിവാദം; മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: എറണാകുളം, കോട്ടയം ജില്ലകളില്‍ പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എക്‌സൈസ് കമ്മീഷണറോട് വകുപ്പ് മന്ത്രി എം. ലിജു വിശദീകരണം ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണില്‍ രഹസ്യമായി നല്‍കിയ മൂന്ന് ബാര്‍ ലൈസന്‍സുകളുടെ ഫയലുകളും അപേക്ഷാ നടപടികളുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. മദ്യനയത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം എക്‌സൈസ് കമ്മീഷണര്‍ ലംഘിച്ചെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വിമാനത്താവളത്തിലെ ബാര്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ല നടപ്പിലാക്കിയതെന്നും,…

Read More

കോട്ടയത്ത് കാറും സ്കൂട്ടറും ഓട്ടോയും ഉൾപ്പെടെ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: നിരവധിപേർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയത്ത് ദേശീയപാത 183ൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചോറ്റി ജംഗ്ഷനിൽ ഞായറാഴ്ച രാവിലെ 8.15-ഓടെയായിരുന്നു അപകടം. അപകടത്തിൽ യാത്രക്കാർക്കും വഴിയാത്രികർക്കും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗത്തിലെത്തിയ കാർ മറ്രൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിലെത്തിയ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് മറ്റു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ…

Read More

ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: ചങ്ങനാശേരിയില്‍ എസ്.ബി. കോളേജിന് സമീപമുള്ള വീട്ടില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി മുനിസിപ്പല്‍ പാര്‍ക്കിന് സമീപത്തെ കരിങ്കട വീട്ടിലാണ് മൂന്ന് പേരെ തൂങ്ങി നില്‍ക്കുന്ന വിധത്തില്‍ കണ്ടെത്തിയത്. സാജു ആന്റണി (64), ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. സാമ്പത്തീക പ്രതിസന്ധിയാണോ സംഭവത്തിന് പിന്നിലെന്ന് പരിശോധിക്കുകയാണ് പോലീസ്. ഇന്ന് രാവിലെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നി വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൂവരെയും മരിച്ച…

Read More

സർക്കാർ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങളുണ്ട്; ആരോഗ്യരംഗത്തെ തകർക്കരുത്: കെ.കെ. ശൈലജ

കോട്ടയം: കോതമംഗലത്ത് പെരുമ്പാവൂർ സ്വദേശിയായ ഹൃദ്രോഗിക്ക് ചികിത്സ വൈകിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആരോഗ്യരംഗത്ത് നിരന്തരമായി ചികിത്സാനിഷേധവും അലംഭാവവും ഉണ്ടാകുന്നുവെന്ന് അവർ ആരോപിച്ചു. ഇടതുസർക്കാരിന്റെ കാലത്തെ ചെറിയ പ്രശ്നങ്ങൾ പോലും പർവതീകരിച്ച് കാണിച്ചവർ ഇപ്പോൾ കേരളം ഭരിക്കുകയാണെന്നും ശൈലജ വിമർശിച്ചു. ആരോഗ്യമേഖലയെ തകർക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്ന് കെ.കെ. ശൈലജ ആരോപിച്ചു. കിഫ്ബിയെ കുറ്റപ്പെടുത്തി ആശുപത്രികൾക്ക് അനുവദിച്ചിരുന്ന തുക തടഞ്ഞുവെന്നും പൊതുജനാരോഗ്യ മേഖലയെ തകർത്ത് സ്വകാര്യ മേഖലയെ വളർത്താനാണ് ടാസ്‌ക് ഫോഴ്‌സിന്റെ നീക്കമെന്നും…

Read More

സ്കൂൾ കായികമേള: എല്ലുപരിശോധനയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു, വെള്ളി നേടിയ താരത്തിന് സ്വർണം

കോഴിക്കോട്: കോഴിക്കോട് നടന്നുവരുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് പരിശോധനയിൽ പരാജയപ്പെട്ടത്. ഈ വർഷം ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലെത്തിയ കുട്ടിയാണിത്. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്. സബ് ജൂനിയർ 400 മീറ്ററിൽ ഈ വിദ്യാർത്ഥി സ്വർണം നേടിയിരുന്നു. ഇതോടെ ഈ വിദ്യാർത്ഥിയെ അയോഗ്യനാക്കി വെള്ളി മെ‌ഡൽ നേടിയ താരത്തിന് സ്വർണം നൽകാൻ തീരുമാനമായി. കോതമംഗലം മാർ ബേസിൽ സ്കൂളാണ് പ്രായത്തട്ടിപ്പ് നടന്നുവെന്ന പരാതി നൽകിയത്. 14…

Read More

ദളിത് യുവാവിന് പൊലീസ് മർദനം; വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ക്രൂരമർദനം

കോട്ടയം: വൈദ്യുതി കമ്പി മോഷ്ടിച്ചുവെന്ന് ആരോപിച്ച് കോട്ടയത്ത് ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനം. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനാണ് മർദനമേറ്റത്. ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പൊലീസ് കസ്റ്റഡി മർദന ആരോപണം പാടേ നിഷേധിച്ചു.

Read More

ഗൂഗിൾപേ വഴി കൈക്കൂലി; വൈക്കം സിഐ ഷമീർഖാനെ സസ്‌പെൻഡ് ചെയ്തു

കോ​ട്ട​യം​:​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​കേ​സി​ൽ​ ​വൈ​ക്കം​ ​സി.​ഐ​ ​പി.​എ.​ഷ​മീ​ർ​ഖാ​നെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​അ​സാം​ ​സ്വ​ദേ​ശി​യു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ 2.28​ ​ല​ക്ഷം​ ​രൂ​പ​ ​ഷ​മീ​ർ​ഖാ​ൻ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ത് ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് നടപടി.​ ​ ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സാ​ബു​ ​മാ​ത്യു​ ​ഡി.​ഐ.​ജി​ക്ക് ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സസ്പെൻഷൻ. കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​തി​നാ​യി​ ​ഷ​മീ​ർ​ഖാ​ൻ​ ​കോ​ഴി​ഫാ​മി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​അ​സാം​ ​സ്വ​ദേ​ശി​യെ​ക്കൊ​ണ്ട് ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​എ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​വൈ​ക്കം​ ​സ്വ​ദേ​ശി​യു​ടെ​…

Read More

പാമ്പാടിയിൽ സ്വകാര്യ ബസ് കയറിയിറങ്ങി രണ്ട് യുവതികൾക്ക് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

കോട്ടയം: പാമ്പാടി പതിമൂന്നാം മൈലിൽ സ്കൂട്ടർ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിൻ്റെ മകൾ ആഷ്‌ലി ആൻ തോമസ് (25) പാമ്പാടി കടുംവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.

Read More