കാർഗിലിൽ വീരമൃത്യു വരിച്ച ഹവിൽദാർ അരുൺ രാജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോഴിക്കോട്: ലഡാക്കിലെ കാർഗിലിൽ സൈനിക വാഹനം 600 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഹവിൽദാർ എസ്.ആർ. അരുൺ രാജിന്റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. രാത്രി വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗം കോഴിക്കോട് ചേളന്നൂരിലെ സ്വദേശമായ പെരുമ്പൊയിൽ വീട്ടിലെത്തിക്കും. മദ്രാസ് എഞ്ചിനിയറിങ്ങ് ഗ്രൂപ്പിൽ ഹവിൽദാറായിരുന്നു അരുൺ രാജ്. 21 വർഷമായി സൈന്യത്തിലാണ്. ചേളന്നൂര്‍ പെരുംപൊയിലിലെ കാര്‍ത്തിക വീട്ടില്‍ നാളെ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനം ഉണ്ടാകും. എട്ട് മണിയോടെ വീട്ടുവളപ്പിലാണ് പൂര്‍ണ്ണ സൈനീക ബഹുമതികളോടെ സംസ്കാരം….

Read More

വയനാട്ടിൽ അതിവേഗ ട്രെയിനോടിക്കാൻ പദ്ധതിയുമായി ഇ ശ്രീധരൻ, 35 മിനിട്ടിൽ കോഴിക്കോട് ഓടിയെത്തും

സുൽത്താൻ ബത്തേരി: വയനാടൻ മലമടക്കുകളിൽ ട്രെയിനിന്റെ ചൂളംവിളി ഉയരുമോ? സംസ്ഥാനത്ത് എല്ലായിടത്തും ഹൈസ്പീഡ് റെയിൽവേ എന്ന സ്വപ്നപദ്ധതി നടപ്പിലാക്കാനുള്ള മെട്രോമാൻ ഇ.ശ്രീധരന്റെ പദ്ധതിയാണ് വയനാടിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. ആദ്യ അവസരം തന്നെ വയനാടിന് നൽകിക്കൊണ്ട് പദ്ധതി നടപ്പാക്കണമെന്ന് ഇതിനകം തന്നെ നീലഗിരി വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റിയും വയനാട് ചേമ്പർ ഓഫ് കോമേഴ്സും ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ.ശ്രീധരൻ ഏഴാം തിയതി സുൽത്താൻ ബത്തേരിയിലെത്തും. കോഴിക്കോട് നിന്ന് തുടങ്ങുന്ന…

Read More

കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ടു, 19കാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: പയ്യോളി കടപ്പുറത്ത് കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പയ്യോളി ക്രിസ്‌ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പിൽ അനൽ (19) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ടാണ് സംഭവം. കടലിലെ അതിശക്തമായ ചുഴിയിലും അടിയൊഴുക്കിലും യുവാവ് പെട്ടുപോയി. ഇതോടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചു എന്നാൽ കഴിഞ്ഞില്ല. ഇവർ അറിയിച്ചതനുസരിച്ച് മത്സ്യത്തൊഴിലാളികൾ സ്ഥലത്തെത്തി യുവാവിനെ കണ്ടെത്തി കരയ്‌ക്കെത്തിച്ചു. എന്നാൽ അപ്പോഴേക്കും അനൽ മരിച്ചിരുന്നു. പരേതനായ ജയന്റെയും അനിതയുടെയും മകനാണ് അനൽ. സഹോദരൻ: അമൽ. യുവാവിന്റെ മൃതദേഹം കോഴിക്കോട്…

Read More

ബിഎൽഎം നിക്ഷേപ തട്ടിപ്പ് കേസ്: കേരളത്തിലും തമിഴ്നാട്ടിലുമടക്കം പത്ത് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി: ബിഎൽഎം നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ബിഎൽഎം ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ ജില്ലകളിലും ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎമ്മിന്റെ ആസ്ഥാന മന്ദിരവും ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരവും ഹവാല ഇടപാടുകളിലുമാണ് ഇഡി നിലവിൽ പരിശോധന ശക്തമാക്കിയിട്ടുള്ളത്. മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ തമിഴ്നാട്ടിനകത്തും പുറത്തും നിന്നായി 300 കോടിയുടെ…

Read More

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ 3 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. തെക്കന്‍കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിനുപുറമേ, മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തെക്കന്‍ മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ…

Read More

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ 3 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. തെക്കന്‍കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിനുപുറമേ, മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തെക്കന്‍ മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിലും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 03/11/2026: മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; അന്ത്യം 88-ാം വയസ്സിൽ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. വൈകിട്ട് 5.20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയായിരുന്ന അദ്ദേഹം സുന്നി വിദ്യാഭ്യാസ ബോർഡ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 1938ൽ കേരളത്തിലെ പ്രമുഖ സയ്യിദ് കുടുംബമായ ബാഫഖി തറവാട്ടിൽ സയ്യിദ് അഹ്‌മദ് ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായാണ് ജനനം. കൊയിലാണ്ടിയിലെ മാപ്പിള സ്കൂളിലായിരുന്നു…

Read More

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിലെ പുഴു വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസ് ജയിൽ മോചിതനായി. തിങ്കളാഴ്ച ഉച്ചയ്ക 2.20 ഓടെയാണ് ജയിൽ മോചിതനായത്. കായികമേളയിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന ആരോപണം ഉന്നയിച്ച് ജിജോ ജെയിംസ് വീഡിയോ പങ്കുവെക്കുകയായിരുന്നു. എറണാകുളം വെസ്റ്റ് വെങ്ങോല ഷാലോം സ്‌കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ സംഭവത്തിൽ ഗൂഢാലോചന സംശയിച്ച് രംഗത്ത് വന്നു. അധ്യാപകൻ സി.പി.എമ്മുകാരനാണെന്നും കോൺഗ്രസുകാരനാണെന്നും ഇരുവിഭാഗങ്ങളും ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു…

Read More

സംഘർഷാവസ്ഥയ്ക്ക് ശമനമില്ല; കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു, ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം

കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ യു.ഡി.എസ്.എഫ് – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ്.പി. ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമാണ് നടപടി. സർവകലാശാലയിലെ പഠന വകുപ്പുകൾ ഉൾപ്പെടെയുള്ളവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലുകളിലുള്ള മുഴുവൻ വിദ്യാർഥികളും ഒഴിയണമെന്ന് സർവകലാശാല അധികൃതർ നിർദേശം നൽകി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ദിവസം ഉച്ചയോടെ ആരംഭിച്ച യു.ഡി.എസ്.എഫ് – എസ്.എഫ്.ഐ സംഘർഷം വിവിധയിടങ്ങളിലേക്ക്…

Read More