admin

ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മാണം 15ന് പുനരാരംഭിക്കും

ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 15 ന് പുനരാരംഭിക്കും. വിനു ജോബ് എം.എൽ.എയും ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യ വാരം സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു തുറന്നു കൊടുക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 1 മുതൽ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിപ്പിക്കും. ശേഷിക്കുന്ന പ്ലാസ്റ്ററിംഗ് അടക്കമുള്ള ജോലികളുമാണ് ആരംഭിക്കുന്നത്. നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എംഡി എസ്.ഷാജു, വൈസ് ചെയർമാൻ സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ പങ്കെടുത്തു….

Read More

മാലിന്യനീക്കം പുരോഗമിക്കുന്നു…. ജൂണിൽ ശേഖരിച്ചത് 518 ടൺ അജൈവ മാലിന്യം

കോട്ടയം : ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ജില്ലയിൽ നിന്ന് ശേഖരിച്ചത് 518.21 ടൺ അജൈവ മാലിന്യം. ഇവ ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ശേഖരിച്ച മാലിന്യത്തിൽ 4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും, 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും, 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യവും, 19,630 കിലോഗ്രാം ലെഗസി മാലിന്യവും ഉൾപ്പെടുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എം.സി.എഫ്, ആർ.ആർ.എഫ് കേന്ദ്രങ്ങളിലേക്കും പിന്നീട് പുനരുപയോഗത്തിനായി റീസൈക്ലിംഗ് യൂണിറ്റുകളിലേക്ക് മാറ്റും. മാലിന്യ സംസ്‌കരണ…

Read More

അർത്തിശ്ശേരി തോട് കാടുകയറി, മിത്രക്കരിക്കാർക്ക് ദുരിതമായി

കുട്ടനാട്: മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി അർത്തിശ്ശേരി തോട്ടിൽ പോളയും കടകലും വളർന്നുപൊങ്ങിയതോടെ ഗതാഗതം പാടേ നിലച്ചു. നാട്ടുകാർ കാലങ്ങളായി ആശ്രയിച്ചിരുന്ന തോടാണിത്. കൃഷിക്ക് ആവശ്യമായ വളവും കുമ്മായവും യന്ത്ര സാമഗ്രികളും മറ്റും പാടത്ത് എത്തിക്കാൻ അർത്തിശ്ശേരി തോടിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, കാടുപിടിച്ച് തോടിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടതോടെ പ്രദേശത്തെ ഏക്കറ് കണക്കിന് വരുന്ന നെൽകൃഷിയും വിളവെടുപ്പും പ്രതിസന്ധിയിലാണ്. ഇതിനായി ഇനി ഇരട്ടി പണം മുടക്കേണ്ടിവരുമെന്നതാണ് കർഷകരെ വലയ്ക്കുന്ന കാര്യം. തോട് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ…

Read More

അദ്ധ്യാപക ദമ്പതികൾ കൈത്താങ്ങായി; നിർദ്ധന കുടുംബം ‘ചോരാത്ത വീട്ടി’ൽ

മാന്നാർ: വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന അഞ്ചംഗ കുടുംബത്തിന് റിട്ട.അദ്ധ്യാപക ദമ്പതിമാരുടെ കൈത്താങ്ങിൽ അടച്ചുറപ്പുള്ള വീടൊരുങ്ങി. മാന്നാർ യു.ഐ.ടി കോളേജ് മുൻ പ്രിൻസിപ്പലും മാന്നാർ റോയൽ ലയൺസ് ക്ലബ്ബ് സെക്രട്ടറിയുമായ ഡോ.പ്രകാശ് കൈമളിന്റെയും ഭാര്യ കായംകുളം എം.എസ്.എം കോളേജ് മലയാളം വിഭാഗം മുൻ മേധാവിയും ഇന്നർവീൽ ക്ലബ്ബ് ഓഫ് ഗോൾഡൻ ചാർട്ടർ പ്രസിഡന്റുമായ ഡോ.എം.കെ ബീനയുടെയും സഹകരണത്തോടെ ചോരാത്ത വീട് പദ്ധതിയിൽ നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽ ദാനം ലയൺസ് ക്ലബ്ബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജി.വേണുകുമാർ നിർവഹിച്ചു….

Read More

സ്വകാര്യ ബസുടമകളും ജീവനക്കാരും കളക്ടറേറ്റ് മാർച്ച് ന‌ടത്തി

പത്തനംതിട്ട: പ്രിയദർശിനി പദ്ധതി മൂലം നഷ്ടത്തിലായ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ പണിമുടക്കി കളക്ടറേറ്റ് മാർച്ച് നടത്തി. സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളെയും ബസ് തൊഴിലാളിളെയും സംരക്ഷിക്കുന്നതിനാവശ്യമായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് മുൻ മന്ത്രിയും പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.മനോജ് കുമാർ…

Read More

നടപ്പാതയിലെ കാട് വെട്ടിത്തെളിച്ചതിനെച്ചൊല്ലി സംഘർഷം ; യുവാവിന് ക്രൂര മർദ്ദനം

ചെങ്ങന്നൂർ: പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപത്തെ നടപ്പാതയിലെ കാട് വെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ആല പഞ്ചായത്തിലെ പെണ്ണുക്കര പറയന്റെ തെക്കേതിൽ വീട്ടിൽ പ്രശാന്ത് എസ്. പ്രസന്നൻ (36) ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ പിങ്കു എന്നറിയപ്പെടുന്ന സനൽകുമാറും സുദർശൻ എന്നറിയപ്പെടുന്ന അനിൽകുമാറും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 നായിരുന്നു സംഭവം. പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപം പ്രധാന റോഡിൽ നിന്ന് 100 മീറ്റർ നീളമുള്ള നടപ്പാതയുടെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിക്കുന്നതിനുള്ള…

Read More

ജീപ്പ് ഡ്രൈ​വ​‌​ർ​ക്ക് ​അ​സു​ഖ​മെ​ന്ന് ​ ക​രു​തി​യാണ് തടഞ്ഞതെന്ന് ​യു​വ​തി

പ​ത്ത​നം​തി​ട്ട: അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​നം​ ​ഓ​ടി​ച്ച​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​മൈ​ല​പ്ര​ ​സ്റ്റാ​ൻ​ഡി​ലെ​ ​പി​ങ്ക് ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​റായ യു​വ​തി​ ​പി​ൻ​ ​തു​ട​ർ​ന്ന്​ ​ത​ട​ഞ്ഞ​ ​ത് ജീപ്പ് ഡ്രൈ​വ​‌​ർ​ക്ക് ​അ​സു​ഖ​മെ​ന്ന് ​ക​രു​തി​. മ​ദ്യ​ ​ല​ഹ​രി​യി​ൽ​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​ ​ഡ്രൈ​വ​റെന്ന് ഓട്ടോറിക്ഷാ ഡ്രൈവർശോഭ പറഞ്ഞു. ​വാ​ഹ​ന​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മ​റ്റ് ​ര​ണ്ടു​ ​പേ​ർ​ ​ഇ​റ​ങ്ങി​ ​ഓ​ടാ​ൻ​ ​ശ്ര​മി​ച്ചു.​ ​സം​ഭ​വം​ ​ക​ണ്ട് ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​ ​ബ​സ് ​ഡ്രൈ​വ​ർ​മാ​രും​ ​ഇ​വി​ടേ​ക്ക് ​എ​ത്തി.​ ​അ​വ​രാ​ണ് 100​ൽ​ ​വി​ളി​ച്ച് ​പൊ​ലീ​സി​നെ​ ​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ ഓട്ടോയിൽ…

Read More

അജിതാ ബീഗത്തിന്റെ ചുമതലകളിൽ മാറ്റം; ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ. ഐജി അജിതാ ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. കൂടാതെ ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി അജിതാ ബീഗത്തിനായിരിക്കുമെന്നാണ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് തെക്കൻ മദ്ധ്യ മേഖലയുടെ ചുമതല ഐജി ശ്യം സുന്ദറിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്. സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിനാണ് കെെമാറിയത്. ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ…

Read More

ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനൽകി; അമേരിക്കയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

വാഷിംഗ്‌ടൺ: അമേരിക്കയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെൽവ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.   കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ രാജിത സബ്ബിനേനിയെ അപാർട്‌മെന്റ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ബാ‌ത്ത്‌റൂമിനുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും വാതിൽതുറക്കുന്നില്ലെന്നും അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വാതിൽ ബലമായി പൊളിച്ച് അകത്തുകടന്നപ്പോൾ രാജിത നിലത്ത് മരിച്ചുകിടക്കുകയായിരുന്നു.   ആദ്യഘട്ടത്തിൽ നടത്തിയ…

Read More

ഹോസ്റ്റൽ മുറിയിൽ പാമ്പ്; ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികളെ കടിച്ചു, 11കാരിക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിലെ ലോഹർദാഗയിലെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു. സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. വർഷ ഒറോണെ (11)​ ആണ് മരിച്ചത്. മനീഷ് കുമാരി (14)​,​ ഫുൾമാനിയ ഒറാവോൺ (11)​,​ അനിഷ കുമാരി (11)​ എന്നിവർ ചികിത്സയിലാണ്. സാംസിറ ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിലാണ് ദാരുണ സംഭവം നടന്നത്. ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനികൾക്കാണ് കടിയേറ്റത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന അദ്ധ്യാപിക ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ…

Read More