പിണറായി വിജയന്റെ വീടിനു മുന്നില്‍ ഇ.ഡി; എത്തിയത് വില്ലേജ് ഓഫിസറെയും കൂട്ടി; ഫോട്ടോയെടുത്ത ശേഷം സംഘം മടങ്ങി
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പിണറായിയിലെ വീട്ടില്‍ ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം എത്തി. രാവിലെ പത്തരയോടെയാണ് രണ്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ പാതിരിയാട് വില്ലേജ് ഓഫിസറെയും കൂട്ടി പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തിയത്. വീടിനു മുന്നിലുള്ള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷം സംഘം മടങ്ങി. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പിണറായി വില്ലേജിലെ എടക്കടവ് പ്രദേശത്ത് എത്തി. പ്രതിപക്ഷ നേതാവിന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇവിടെയുള്ളത്. വില്ലേജ് ഓഫിസര്‍ കാണിച്ചുകൊടുത്ത ഈ സ്ഥലത്തിന്റെയും…