നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി

തൃശൂർ: അമലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി. തൃശൂർ ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റും നഴ്‌സസ് സംഘടനയായ യു.എൻ.എയും നടത്തിയ ചർച്ചയിലാണ് 113 ദിവസമായി നടന്നുവന്ന സമരത്തിന് പരിഹാരമുണ്ടായത്. ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ജീവനക്കാർക്ക് 4000 രൂപ മുതൽ 6000 രൂപ വരെ ശമ്പളവർദ്ധനവ് അനുവദിക്കും. കൂടാതെ, പുതുക്കിയ മിനിമം വേതനം നിലവിൽ വരുമ്പോൾ അതിന് മുൻകാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *