‘പത്ത് കൊല്ലമായ സര്‍ക്കാര്‍ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദന്‍ അവസരവാദി’; എം.വി.ഗോവിന്ദന്‍
കവി കെ.സച്ചിദാനന്ദനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പത്ത് കൊല്ലമായ സര്‍ക്കാര്‍ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദന്‍ അവസരവാദിയെന്ന് കുറ്റപ്പെടുത്തല്‍. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എം.വി.ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോ യാത്രയില്‍ സിപിഐഎം പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു. അന്നത് വേണ്ടവണ്ണം ശ്രദ്ധിച്ചില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.അതേസമയം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച വാര്‍ത്ത ചോര്‍ന്നതില്‍ സിപിഐഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നു. യോഗ തീരുമാനം എങ്ങനെ പുറത്ത് പോയെന്ന് ജില്ലാ കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു. ജില്ലാ…