‘പത്ത് കൊല്ലമായ സര്‍ക്കാര്‍ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദന്‍ അവസരവാദി’; എം.വി.ഗോവിന്ദന്‍

കവി കെ.സച്ചിദാനന്ദനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പത്ത് കൊല്ലമായ സര്‍ക്കാര്‍ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദന്‍ അവസരവാദിയെന്ന് കുറ്റപ്പെടുത്തല്‍. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എം.വി.ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോ യാത്രയില്‍ സിപിഐഎം പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു. അന്നത് വേണ്ടവണ്ണം ശ്രദ്ധിച്ചില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.അതേസമയം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച വാര്‍ത്ത ചോര്‍ന്നതില്‍ സിപിഐഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നു. യോഗ തീരുമാനം എങ്ങനെ പുറത്ത് പോയെന്ന് ജില്ലാ കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു. ജില്ലാ കമ്മിറ്റിയിലെ ചര്‍ച്ച ചോര്‍ന്നത് ആപ്പ് വഴിയാണെന്നാണ് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നത്.അതേസമയം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ഏകകണ്ഠമായെന്നായിരുന്നു സിപിഐഎം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് പേര്‍ എതിര്‍പ്പ് അറിയിച്ചെന്നാണ് പുറത്തുവന്ന വിവരം. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര കുമാര്‍, ജയദേവന്‍, മടവൂര്‍ അനില്‍ എന്നിവരാണ് എതിര്‍ത്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏരിയാ സെക്രട്ടറിമാരെ മാറ്റിയവര്‍ ജില്ലാ സെക്രട്ടറിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതെന്താണെന്ന് ഇവര്‍ വിമര്‍ശനം ഉന്നയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *