admin

അഭിജീത് ദീപ്കെയ്ക്ക് പാർലമെന്റ് സീറ്റ്

കോട്ടയം∙ ‘‘സിജെപിക്ക് രാഷ്ട്രീയ പ്രസ്ഥാനമായി മാറാൻ കഴിയില്ല. അതിനകത്തുള്ള ജെൻസീക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നവരല്ല. അഭിജീത് ദീപ്കെയ്ക്ക് ഒരു രാഷ്ട്രീയ ഓഫറുണ്ടാകും. ബിജെപി തന്നെ ഒരു ഓഫർ മുന്നോട്ടുവച്ചേക്കാം. പഞ്ചാബിലെ ചോദ്യപ്പേപ്പർ ചോർച്ചയാണ് സിജെപി അടുത്ത വിഷയമായി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്തോറും അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കും. അഭിജീത് പാർ‌ലമെന്റ് തിരഞ്ഞെടുപ്പിൽ‌ മത്സരിച്ചേക്കാം. അങ്ങനെ വന്നാൽ അഭിജീത്തിന് ഒരു പ്രാതിനിധ്യം കിട്ടിയേക്കാം. പക്ഷേ സിജെപിക്കു ഗുണമുണ്ടായെന്നു വരില്ല. വ്യക്തിപരമായ താൽപര്യങ്ങൾ സിജെപിയെ ബാധിച്ചേക്കാം. അഭിജീത് മത്സരിച്ചാൽ‌…

Read More

സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്

സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചോദ്യമുയർത്തുന്നു. വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് അവകാശപ്പെടുന്നവർക്കുമെതിരെയും മാധവ് രൂക്ഷമായ…

Read More

കുണ്ടറ കസ്റ്റഡി മരണം: അന്വേഷണം വേണം- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചുവെന്നും ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. അയൽവാസിയായ 13 കാരനെ…

Read More

മാലിന്യക്കൂമ്പാരത്തിനടിയിൽ മറഞ്ഞ 300 വർഷം പഴക്കമുള്ള പടവുകിണർ വീണ്ടെടുത്തു

ബെളഗാവി: മൂന്ന് പതിറ്റാണ്ടോളമായി അഴുക്കും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കെട്ടിടാവശിഷ്ടങ്ങളും മൂടിക്കിടന്ന മുന്നൂറോളം വർഷം പഴക്കമുള്ള അപൂർവ്വ പടവുകിണർ വീണ്ടെടുത്തു. കർണാടകയിലെ ബെളഗാവി ജില്ലയിലുള്ള മുത്ഗ ഗ്രാമത്തിലാണ് പ്രദേശവാസികളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്മയിലൂടെ ഈ നിർമിതി പുനരുദ്ധരിച്ചത്. മുകളിൽ നിന്നുള്ള കാഴ്ചയിൽ ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഈ അപൂർവ്വ പുരാതന നിർമിതി, വാസ്തുവിദ്യാ വിസ്മയമായും പാരമ്പര്യ ജലസംരക്ഷണ മാതൃകയായും ഇപ്പോൾ വൻ ജനശ്രദ്ധ ആകർഷിക്കുകയാണ്. ബെളഗാവിയിലെ കാഞ്ച്വീർ നഗറിലാണ് കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന ഈ പുരാതന കിണർ സ്ഥിതി ചെയ്യുന്നത്. നാളുകളായി വീടുകളിൽ…

Read More

പശ്ചിമേഷ്യയിൽ നേരിയ ആശ്വാസം: ആക്രമണം നിറുത്തിവച്ച് യു.എസും ഇറാനും

ടെഹ്റാൻ: തുടർച്ചയായ പതിമൂന്ന് ദിവസത്തെ ഏറ്റുമുട്ടലുകൾക്ക് ഇടവേള. ശനിയാഴ്ചയും ഇന്നലെയും യു.എസ് തെക്കൻ ഇറാനിൽ ആക്രമണങ്ങൾ നടത്തിയില്ല. അതിനാൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ പ്രത്യാക്രമണവും നടത്തിയില്ല. ആക്രമണം നിറുത്തിവയ്ക്കാനുള്ള ഔദ്യോഗിക വിശദീകരണം യു.എസ് നൽകിയിട്ടില്ല. യു.എസ് ബോംബിംഗ് നിലച്ചതിനാൽ പ്രത്യാക്രമണം നിറുത്തിയെന്ന് ഇറാൻ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തിയ ചർച്ചയിൽ നിർണായക പുരോഗതിയുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണം നിറുത്തിയതിനെ തങ്ങളുടെ വിജയമായിട്ട് ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. അതേസമയം, ആക്രമണങ്ങൾ ഏതുനിമിഷവും പുനരാരംഭിച്ചേക്കാം….

Read More

എബോള: മരണം 1,350 കടന്നു

കിൻഷസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,350 കടന്നു. സ്ഥിരീകരിച്ച കേസുകൾ 3,075 ആയി. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്. വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത തീവ്രതയേറിയ ‘ബൂൻഡിബൂഗ്യോ” എന്ന എബോള വകഭേദമാണ് രാജ്യത്ത് പടരുന്നത്.

Read More

ലഹരിമരുന്ന് വേട്ട: ജയിലിൽ നിന്നിറങ്ങി 20-ാം ദിവസം വീണ്ടും പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇൻഫോപാർക്ക്, തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേരെ ഡാൻസാഫ് സംഘം പിടികൂടി. ജയിലിൽ നിന്നിറങ്ങി 20 ദിവസം തികയും മുൻപാണ് പ്രതികളിലൊരാൾ വീണ്ടും ലഹരിമരുന്നുമായി പിടിയിലാകുന്നത്. കാക്കനാട് കളങ്ങാട്ട് റോഡിന് സമീപത്തുനിന്നും 4.650 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് ഒറ്റപ്പാലം കുണ്ടിയിൽ പുളിക്കലത്ത് എസ്. സയീദ് സാബിഖ് (26), തൃക്കാക്കര പടമുകൾ പാലച്ചോട് റോഡിന് സമീപത്തുനിന്നും 11.510 ഗ്രാം എം.ഡി.എം.എയുമായി തൃക്കാക്കര വിദ്യാനഗർ റോഡ് എട്ടുകാലിൽ വീട്ടിൽ ഉനൈസ്…

Read More

അഞ്ച് ജില്ലകളിൽ വരും മണിക്കൂറിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വരുംമണിക്കൂറുകളിൽ മഴ ലഭിക്കുമെന്ന്‌ മുന്നറിയിപ്പ്. അടുത്ത മൂന്ന്‌ മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ‌ദിവസം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന…

Read More

അനാഹത് സിംഗ് ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻ

നയാഗ്ര: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി 18കാരി അനഹാത് സിംഗ്. കാനഡയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഈജിപ്തിന്റെ റുഖിയ സലീമിനെ 3-0ത്തിന് കീഴടക്കിയാണ് കിരീടനേട്ടം. 16 വർഷത്തെ ഈജിപ്തിന്റെ കുത്തക അവസാനിപ്പിച്ചാണ് അനാഹത് ചാമ്പ്യനായത്.

Read More

ധനുഷ് രാഷ്ട്രീയത്തിലേക്കോ? ആരാധകരോട് ക്ഷേമപ്രവർത്തനത്തിന് ആഹ്വാനം

ചെന്നൈ: രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി തമിഴ് നടനും സംവിധായകനുമായ ധനുഷിന്റെ ഏറ്റവും പുതിയ ആഹ്വാനം. ആരാധകരോട് സമൂഹ സേവനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും സജീവമാകാനായിരുന്നു ധനുഷിന്റെ പ്രസ്താവന. സിനിമയുടെ വിജയാഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ സ്വന്തം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് ഞായറാഴ്ച നടന്ന ആരാധക സംഗമത്തിൽ ധനുഷ് ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. ആരാധകരുടെ ഐക്യം സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു ധനുഷിന്റെ പ്രസ്താവന. വിദ്യാഭ്യാസ സഹായം, രക്തദാനം,…

Read More