മാലിന്യക്കൂമ്പാരത്തിനടിയിൽ മറഞ്ഞ 300 വർഷം പഴക്കമുള്ള പടവുകിണർ വീണ്ടെടുത്തു

ബെളഗാവി: മൂന്ന് പതിറ്റാണ്ടോളമായി അഴുക്കും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കെട്ടിടാവശിഷ്ടങ്ങളും മൂടിക്കിടന്ന മുന്നൂറോളം വർഷം പഴക്കമുള്ള അപൂർവ്വ പടവുകിണർ വീണ്ടെടുത്തു. കർണാടകയിലെ ബെളഗാവി ജില്ലയിലുള്ള മുത്ഗ ഗ്രാമത്തിലാണ് പ്രദേശവാസികളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്മയിലൂടെ ഈ നിർമിതി പുനരുദ്ധരിച്ചത്. മുകളിൽ നിന്നുള്ള കാഴ്ചയിൽ ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഈ അപൂർവ്വ പുരാതന നിർമിതി, വാസ്തുവിദ്യാ വിസ്മയമായും പാരമ്പര്യ ജലസംരക്ഷണ മാതൃകയായും ഇപ്പോൾ വൻ ജനശ്രദ്ധ ആകർഷിക്കുകയാണ്. ബെളഗാവിയിലെ കാഞ്ച്വീർ നഗറിലാണ് കാലങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന ഈ പുരാതന കിണർ സ്ഥിതി ചെയ്യുന്നത്. നാളുകളായി വീടുകളിൽ…

Read More

വായനയുടെ ലോകം

ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണ്. ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനം. മാറ്റങ്ങളുടെ ചാലകശക്തിയും മനസ്സിന്റെ ആഹാരവുമാണ് വായന. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നു. ലോകം കൈയിലെടുത്ത് അമ്മാനമാടിയ നെപ്പോളിയൻ ബോണോപാർട്ടും ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയും സ്വതന്ത്ര ഭാരതത്തിന്റെ പിതൃപദവിയിലെത്തിയ മഹാത്മാ ഗാന്ധിയും…

Read More

ഈ തലമുറയിലെ ഐൻസ്റ്റീൻ’ എന്ന് വിശേഷണം; പ്രപഞ്ച രഹസ്യങ്ങൾ തേടി ഈ യുവ ശാസ്ത്രജ്ഞ

വാഷിങ്ടൺ: ചെറുപ്പത്തിൽ എല്ലാ കുഞ്ഞുങ്ങളുടെയും സ്വപ്നം വലുതാകുമ്പോൾ ഒരു വിമാനം പറത്തണം എന്നതായിരിക്കും. എന്നാൽ, സ്വന്തമായി ഒരു വിമാനം നിർമിക്കുക എന്നതായിരുന്നു ചെറുപ്പത്തിൽ സബ്രിന ഗോൺസാലസ് പാസ്‌റ്റെർസ്‌കി എന്ന പെൺകുട്ടിയുടെ സ്വപ്നം. തന്റെ സ്വപ്നം ആ പെൺകുട്ടി 14ാം വയസ്സിൽ തന്നെ പൂർത്തീകരിക്കുകയും ചെയ്തു. 14-ാം വയസ്സിൽ സ്വന്തമായി ഒരു സിംഗിൾ എൻജിൻ വിമാനം നിർമിച്ച് 16-ാം വയസ്സിൽ അത് തനിയെ പറത്തി ചരിത്രം കുറിച്ചു. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യം ആ പെൺകുട്ടിയെ ഒരിക്കലും വേട്ടയാടിയിരുന്നില്ല എന്നുവേണം…

Read More

കൗമാരക്കാരുടെ പ്രണയം പോക്‌സോ വകുപ്പിൽ പെടുമോ? നിയമത്തിന്റെ ദുരുപയോഗം ശക്തം-കോടതി

ന്യൂഡൽഹി: പ്രണയത്തിലായ കൗമാരക്കാർ ഒളിച്ചോടുന്ന കേസുകളിൽ പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി. കുടുംബത്തിന്റെ മാനം കാക്കാൻ മാതാപിതാക്കൾ ഇത്തരം ക്രിമിനൽ നടപടികൾ ആയുധമാക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കൗമാരക്കാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ‘ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒളിച്ചോടുന്നത് തടയാൻ ഭരണകൂടത്തിന് എങ്ങനെ സാധിക്കും?’ എന്ന് കോടതി ചോദിച്ചു. 15 മുതൽ 18 വയസ്സുവരെയുള്ള പ്രായം വളരെ…

Read More