ലോങ്ങൻ പഴം; കേരളത്തിൽ നട്ടാൽ നന്നായി വിളയും
അടുത്തിടെ പഴവിപണികളിൽ ഇടംപിടിച്ച പഴവർഗമാണ് ലോങ്ങൻ. കണ്ടാൽ ചെറിയ ചിക്കുവിനെപ്പോലെയും ഉൾഭാഗം നമ്മുടെ സ്വന്തം റമ്പൂട്ടാനെപ്പോലെയും തോന്നിക്കും. അസാധ്യമായ രുചി കാരണം ഇഷ്ടക്കാർ ചോദിച്ചുവാങ്ങുന്നതിനാൽ കേരളത്തിന്റെ വിപണികളിലും ഈ പഴം നിലവിൽ സജീവമാണ്. ലോങ്ങൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും തായ്‌ലൻഡിലാണെങ്കിലും ഇന്ത്യയിൽ വടക്കൻ ബീഹാറിലെയും പശ്ചിമ ബംഗാളിലെയും എക്കൽ മണ്ണിൽ ലോങ്ങൻ നന്നായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലും ഇതിന്റെ കൃഷി സാധ്യത അറിയുകയും വിദഗ്ധരായ കർഷകർ നട്ടുപിടിപ്പിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിളയിപ്പിച്ചെടുത്ത…