admin

റെയിൽവേ സ്റ്റേഷൻ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു

നെയ്യാറ്റിൻകര: ജനറൽ ആശുപത്രി ജംഗ്ഷന് സമീപം റെയിൽവേ കടന്നു പോകുന്ന കാട്ടാക്കട റോഡിലെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് തക‌ർന്നു. ഇക്കഴിഞ്ഞ മഴയത്താണ് പ്രധാന റോഡിന്റെ ഒരു ഭാഗം അപകടകരമായ രീതിയിൽ തക‌ർന്ന് താഴേക്ക് വീണത്. നെയ്യാറ്റിൻകര കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കാനായി അക്വയ‌ർ ചെയ്ത സ്ഥലത്തിലെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നതും അല്ലാത്തതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്നത് പാലത്തിന് സമീപമുള്ള ഈ അപ്രോച്ച് റോഡിലൂടെയാണ്. ഈ പാലത്തിന് സമാന്തരമായി റെയിൽവേ…

Read More

കെനിയയിൽ ഹെലികോപ്ടർ തകർന്നുവീണ് ഏഴ് മരണം

നെയ്‌റോബി: വടക്കൻ കെനിയയിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് അമേരിക്കക്കാർ ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്. ലോയിസാബ കൺസർവൻസിയിൽ നിന്ന് സാംബുരു കൗണ്ടിയിലെ എവാസോ നൈറോ പ്രദേശത്തേക്ക് പോയ ഹെലികോപ്ടർ തകർന്നുവെന്നാണ് കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്. അപകടത്തിൽ ഇക്വഡോർ രഹസ്യാന്വേഷണ വിഭാഗം മേധാവിയും മരിച്ചതായാണ് വിവരം. അപകടകാരണം വ്യക്തമല്ലെന്ന് കെനിയൻ സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 9.13നാണ് അപകടം ഉണ്ടായത്….

Read More

ജോലിസ്ഥലത്ത് ഹൃദയാഘാതം: എടക്കര സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ജോലിസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക (54) നിര്യാതനായി. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഉച്ചഭക്ഷണത്തിന് താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോഴാണ് റസാഖിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസൻറും പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്​റ്റ്​ നടപടികൾക്ക് ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ കുഞ്ഞാല​െൻറയും കുഞ്ഞിപ്പാത്തുവി​െൻറയും മകനാണ്. റൈഹാനത്താണ് ഭാര്യ. മക്കൾ: മിദ്​ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ….

Read More

കിടപ്പറ ദൃശ്യം അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു; കൊല്ലത്ത് ഭർത്താവിനെതിരെ ഭാര്യയുടെ പരാതി

പത്തനംതിട്ട∙ കിടപ്പറ ദൃശ്യം ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യയുടെ പരാതി. കൗൺസിലിങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചു. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നൽകിയത്. ക്രൂരമർദനം ഏറ്റ യുവതി നിലവിൽ ചികിത്സയിലാണ്. കൊല്ലം ജില്ലക്കാരാണ് ദമ്പതികൾ. തനിക്ക് കാണാനെന്ന േപരിലാണ് ഭർത്താവ് ഭാര്യയുടെ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. കൗൺസിലിങ് നൽകി ശരിയാക്കാമെന്ന ധാരണയിൽ യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു.കൗൺസിലിങിന് രണ്ടു ദിവസം കൊണ്ടുപോയി. മൂന്നാം ദിവസം ഭർത്താവ് ക്രൂരമായി…

Read More

ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

പാലാ ∙ ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണു ഭാര്യ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയിൽ പൂർത്തിയായപ്പോൾ അന്ത്യചുംബനം നൽകിയ ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15ന് ഉച്ചയോടെയാണു കുര്യച്ചൻ മരിച്ചത്. ഇന്നലെ രാവിലെ 11നു വസതിയിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്കു എടുക്കുന്നതിനു തൊട്ടുമുൻപാണു ഭാര്യ ഷേർലി കുഴഞ്ഞുവീണത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ…

Read More

മാസപ്പടി കേസിൽ വീണ്ടും ഇഡി പരിശോധന; കോഴിക്കോടടക്കം എട്ടിടങ്ങളിൽ റെയ്‌ഡ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോഴിക്കോടടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേസിൽ മൂന്നാം തവണയാണ് ഇഡി വ്യാപക റെയ്‌ഡ് നടത്തുന്നത്.   കേസിൽ പ്രതികളാക്കപ്പെട്ടവരിൽ കുറ്റം ചുമത്തുന്നതിന് മുൻപായാണ് അവസാനവട്ട പരിശോധന നടത്തുന്നതെന്നാണ് വിവരം. കോഴിക്കോടുതന്നെ നാല് സംഘമാണ് പരിശോധന നടത്തുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. വീണയ്ക്ക് നിക്ഷേപമുള്ള കമ്പിനിയിലും റെയ്‌ഡ് നടക്കുന്നതായി വിവരമുണ്ട്. കോഴിക്കോട് ആസ്ഥാനമായ ലേക്കർ ഇന്ത്യ…

Read More

ഹരിപ്പാട്ടെ ക്രൂര കൊലപാതകം; 13കാരി ക്വട്ടേഷൻ നൽകിയത് ഐ ഫോണും ബൈക്കും വാങ്ങാൻ

ഹരിപ്പാട്: കരുവാറ്റയിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഗൃഹനാഥനെ കൈകാലുകൾ തുണികൊണ്ട് കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുവാറ്റ ഒമ്പതാം വാ‌ർഡ് മാടപ്പുരയ്ക്കൽ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കരൂർ ശിവൻകുട്ടി ചെട്ടിയാരാണ് (65) മരിച്ചത്. സംഭവത്തിൽ ശിവൻകുട്ടിയുടെ അടുത്ത ബന്ധുവായ 13 വയസുകാരിയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.   മോഷണത്തെത്തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. 13കാരിയടക്കമുള്ള കൗമാരസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മറ്റ് മൂന്നുപേർ കൊല്ലം പരവൂർ സ്വദേശികളാണ്….

Read More

രാഷ്‌ട്രീയ അന്ധതയും വിദ്വേഷവും വെടിയണം’; ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്‌റ്ററിൽ പുഷ്‌പവൃഷ്‌ടി നടത്തി.     വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢ, എൻസിസി, സ്‌കൗട്ട്‌ ആൻഡ് ഗൈഡ്, സ്റ്റുഡന്റ്‌സ് പൊലീസ് തുടങ്ങിയ വിഭാഗങ്ങളുടെ പരേ‌ഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. പ്രളയത്തെ പ്രതിരോധിക്കാൻ ശാസ്‌ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. ജീവൻ നഷ്‌ടമായവർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി…

Read More

ചെങ്കോട്ടയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു, പുഷ്‌പവൃഷ്‌ടി നടത്തിയ ഹെലികോപ്‌റ്ററിലും വന്ദേമാതരം

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് ശേഷമാണ് ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചത്. വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയിൽ ആലപിച്ചത്. ചെങ്കോട്ടയ്‌ക്ക് മുന്നിൽ പൂക്കൾ കൊണ്ട് വന്ദേമാതരം എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്‌തിട്ടുമുണ്ടായിരുന്നു. തുടർന്ന് ആർമി ബാൻഡും ‘വന്ദേമാതരം’ ആലപിച്ചു. പുഷ്പവൃഷ്ടി നടത്തിയ എം 17 ഒരു ഹെലികോപ്‌റ്ററുകളിൽ ഒന്നിൽ വന്ദേമാതരം എന്ന് എഴുതിയ പതാകയുമുണ്ടായിരുന്നു.   ഇന്ന് രാവിലെ ഏഴരയോടെയാണ്…

Read More

എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: നേതാക്കൾ എതിർത്തിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഇടപെട്ടിട്ടും ദേശീയഗീതം പൂർണമായി ആലപിക്കുകയായിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്നുള്ള കേന്ദ്രതീരുമാനത്തിൽ കോൺഗ്രസിന് വ്യത്യസ്ത നിലപാടാണ് ഉണ്ടായത്. ആലാപനത്തിനിടെ രാഹുൽ ഗാന്ധി ഖാർഗെയെ അസ്വസ്ഥനായി തിരിഞ്ഞ് നോക്കുന്നതും അദ്ദേഹം ഇടപെടുന്നതും വ്യക്തമായിരുന്നു.     കേരളമടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിന് നിയന്ത്രണം ഉണ്ടയിരിക്കെയാണ് എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വന്ദേമാതരത്തിന്റെ ആദ്യ…

Read More