നെയ്‌റോബി: വടക്കൻ കെനിയയിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് അമേരിക്കക്കാർ ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്. ലോയിസാബ കൺസർവൻസിയിൽ നിന്ന് സാംബുരു കൗണ്ടിയിലെ എവാസോ നൈറോ പ്രദേശത്തേക്ക് പോയ ഹെലികോപ്ടർ തകർന്നുവെന്നാണ് കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്.
അപകടത്തിൽ ഇക്വഡോർ രഹസ്യാന്വേഷണ വിഭാഗം മേധാവിയും മരിച്ചതായാണ് വിവരം. അപകടകാരണം വ്യക്തമല്ലെന്ന് കെനിയൻ സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 9.13നാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയായ ലേഡി ലോറിയുടേതാണ് ഹെലികോപ്ടർ.